കുറ്റിക്കോൽ ഗവ. ഐ.ടി.ഐക്ക് 1.07 ഏക്കർ ഭൂമി അനുവദിച്ചു

ഉദുമ: കുറ്റിക്കോൽ ഗവ. ഐ.ടി.ഐക്ക് 1.07 ഏക്കർ ഭൂമി അനുവദിച്ചതായി കെ. കുഞ്ഞിരാമൻ എം.എൽ.എ അറിയിച്ചു. സിവിൽ, ഇലക്ട്രോണിക്സ്, ഫിറ്റർ, ഇലക്ട്രീഷ്യൻ എന്നീ നാല് കോഴ്സുകളാണ് ഐ.ടി.ഐയിൽ അനുവദിച്ചത്. ആവശ്യമായ കെട്ടിടവും ഫണ്ടും കുറ്റിക്കോൽ പഞ്ചായത്ത് ഭരണസമിതി, പ്രദേശത്തെ ക്ലബുകൾ, വായനശാലകൾ, വ്യാപാര സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ ഒരുക്കി 2018ൽ ക്ലാസ് ആരംഭിച്ചു. നിലവിൽ ജില്ല പഞ്ചായത്തിൻെറ സൺഡേ തിയറ്റർ, നെരൂദ പഠന കേന്ദ്രം എന്നിവയിലാണ് ഐ.ടി.ഐ പ്രവർത്തിക്കുന്നത്. അനുവദിച്ച എല്ലാ കോഴ്സുകളും ഉടൻ തുടങ്ങുന്നതിന് ഐ.ടി.ഐക്ക് പ്രത്യേക കാമ്പസ് ആവശ്യമാണ്. ഇതിന് ഭൂമിക്കായി കുറ്റിക്കോൽ വില്ലേജിൽ ആർ.എസ് നമ്പർ: 149/2ലെ 2.24 ഏക്കർ സ്ഥലത്തിന് സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥ പ്രകാരം അപേക്ഷ നൽകി. എന്നാൽ, ഐ.ടി.ഐ ആരംഭിക്കുന്നതിനുള്ള പുതിയ മാനദണ്ഡ പ്രകാരം 1.07 ഏക്കറാണ് അനുവദിച്ചിട്ടുള്ളത്. ഈ സ്ഥലത്ത് കെട്ടിടം നിർമിക്കുന്നതിനുള്ള പണം കണ്ടെത്താനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. സ്ഥലം അനുവദിച്ചുകിട്ടിയ സ്ഥിതിയിൽ കെ.ഡി.പി പാക്കേജിൽ കെട്ടിടം നിർമിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർക്കും കെ.ഡി.പി സ്പെഷൽ ഓഫിസർക്കും എം.എൽ.എ കത്ത് നൽകിയിട്ടുണ്ട്. ITI െഎ.ടി.െഎ പ്രവർത്തിക്കുന്ന കെട്ടിടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.