കർഷക അവഗണന: പോസ്​റ്റ്​ ഓഫിസ് ധർണ നടത്തി

കാഞ്ഞങ്ങാട്: കേന്ദ്ര സർക്കാറിൻെറ കർഷക അവഗണനയിലും കോവിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൽ കർഷകർക്ക് സഹായകരമാകുന്ന പ്രഖ്യാപനങ്ങൾ ഇല്ലാത്തതിലും പ്രതിഷേധിച്ച് ജനാധിപത്യ കേരള കോൺഗ്രസ്‌ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് പോസ്റ്റ് ഓഫിസിനു മുന്നിൽ ധർണ നടത്തി. കേന്ദ്രസർക്കാർ കോവിഡിൻെറ മറവിൽ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യമേഖലക്ക് തീറെഴുതുകയാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത ജില്ല പ്രസിഡൻറ് സണ്ണി അരമന ആരോപിച്ചു. ജില്ല ജനറൽ സെക്രട്ടറി രതീഷ് പുതിയപുരയിൽ, ബാബു ജോസഫ് ചുള്ളിക്കര, ജനാധിപത്യ കർഷക യൂനിയൻ ജില്ല പ്രസിഡൻറ് സണ്ണി ജോസഫ് പനത്തടി, കെ.ഡി. ജോസഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.