ഭക്ഷ്യക്കിറ്റ് വിതരണം

കാഞ്ഞങ്ങാട്: കോവിഡ് മഹാമാരി മൂലം ജിവിതം പ്രതിസന്ധിയിലായ യൂനിറ്റിലെ തൊഴിലാളികൾക്ക് ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ആലാമിപ്പള്ളി യൂനിറ്റ് നൽകുന്ന ഭക്ഷ്യക്കിറ്റിൻെറ വിതരണം കാഞ്ഞങ്ങാട് ഏരിയ പ്രസിഡൻറ് എം. പൊക്ലൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് രത്നാകരൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സി.എച്ച്. കുഞ്ഞമ്പു, കാഞ്ഞങ്ങാട് ഡിവിഷൻ സെക്രട്ടറി സി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി അശോകൻ ആലാമിപ്പള്ളി സ്വാഗതവും വൈസ് പ്രസിഡൻറ് എന്‍. രാഘവൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.