തരിശുപാടത്ത് കൃഷിയിറക്കി സി.പി.എം

കാഞ്ഞങ്ങാട്: തരിശുപാടത്ത് നൂറുമേനി വിളയിക്കാൻ സി.പി.എം കൊളവയൽ സെക്കൻഡ് ബ്രാഞ്ചും ക്യൂബ ക്ലബും കൈകോർക്കുന്നു. വിത്തിടൽ മുൻ എം.പി പി. കരുണാകരൻ നിർവഹിച്ചു. കൊളവയലിലെ തരിശ്ശായിക്കിടന്ന രണ്ടേക്കർ പാടത്താണ് വിത്തിറക്കിയത്. ആരോഗ്യ വിഭാഗത്തിൻെറയും നിയമപാലകരുടെയും എല്ലാ നിർദേശങ്ങളും കൃത്യമായി പാലിച്ചാണ് വിത്തിടൽ നടന്നത്. നഗരസഭ ചെയർമാൻ വി.വി. രമേശൻ, അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.കെ. അനിത, പാർട്ടി ഏരിയ സെക്രട്ടറി അഡ്വ. കെ. രാജ്മോഹൻ, കാറ്റാടി കുമാരൻ, പി.കെ. കണ്ണൻ, കെ. കമലാക്ഷൻ, പി.വി. സുരേന്ദ്രൻ, കെ. ബിന്ദു, ബ്രാഞ്ച് സെക്രട്ടറി എം.വി. നാരായണൻ, ക്ലബ് സെക്രട്ടറി കെ. വിവേക് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.