കാറിൽ കടത്തുന്നതിനിടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കാസർകോട്: കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടെയുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. ഉപ്പള പത്വാടിയിലെ അബ്ദുൽ റൗഫിനെയാണ് (35) കാസർകോട് പ്രിൻസിപ്പൽ എസ്.ഐ പി. നളിനാക്ഷൻെറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. റൗഫിൻെറ പാൻറ്സിൻെറ പോക്കറ്റിൽ സൂക്ഷിച്ച 1.08 ഗ്രാം എം.ഡി.എം.എ എന്ന മയക്കുമരുന്ന് പിടികൂടി. വ്യാഴാഴ്ച രാത്രി എരിയാലിന് സമീപമാണ് സംഭവം. ഉപ്പള ഭാഗത്തുനിന്ന് വേഗത്തിലെത്തിയ കാർ പൊലീസ് കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഓടിച്ചുപോയി. പൊലീസ് സംഘം പിന്തുടർന്നപ്പോൾ അട്ക്കത്ത്ബയലിന് സമീപം കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടെങ്കിലും റൗഫിനെ പിടികൂടുകയായിരുന്നു. രക്ഷപ്പെട്ടത് ഉപ്പള സ്വദേശി നവാസാണെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ റൗഫിൻെറ കാലൊടിഞ്ഞതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. arrestil അബ്ദുൽ റൗഫ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.