അണുനശീകരണ യന്ത്രം സ്ഥാപിച്ചു

കാഞ്ഞങ്ങാട്: ലോകം കോവിഡ് ഭീതിയിൽ നോട്ടോട്ടമോടുന്ന സാഹചര്യത്തിൽ രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷിതത്വത്തിനായി മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിൽ . കാഞ്ഞങ്ങാട് സർക്കിൾ ഇൻസ്പെക്ടർ കെ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റോബോട്ടിക് എൻജിനീയർ കൃഷ്ണൻ നമ്പ്യാർ ക്ലാസെടുത്തു. മാനേജിങ് ഡയറക്ടർ രവികുളങ്ങര, മെഡിക്കൽ ഡയറക്ടർ എം.ആർ. നമ്പ്യാർ, അരവിന്ദൻ മാണിക്കോത്ത്, സാമൂഹിക പ്രവർത്തകൻ ഹമീദ് ഹാജി, മുഹമ്മദ് അസ്ലം, മുൻ റോട്ടറി ക്ലബ് പ്രസിഡൻറ് എൻ. സുരേഷ് കുമാർ, ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറ് കെ.ആർ. ബൽരാജ്, ബാബു കോട്ടപ്പാറ, അഡ്മിനിസ്ട്രേറ്റർ ജസ്റ്റിൻ ജോസ്, മാനേജർ പി. ഗംഗാധരൻ എന്നിവർ സംസാരിച്ചു. ഡയറക്ടർ നാരായണൻ കുളങ്ങര സ്വാഗതവും അഭിലാഷ് മടിക്കൈ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.