കരുതലിന്‌ പ്രാധാന്യം നൽകി 'കവചം'

കാഞ്ഞങ്ങാട്‌: കോവിഡിൻെറയും മറ്റ്‌ വായുജന്യ രോഗങ്ങളുടെയും പ്രധാന പ്രതിരോധ കവചമാവുകയും ദൈനംദിന ജീവിതത്തിൻെറ ഭാഗമാവുകയും ചെയ്ത മാസ്ക്കിനെ സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനായി ആരോഗ്യ വകുപ്പ്‌ ഹ്രസ്വചിത്രം പുറത്തിറക്കി. ജില്ല മാസ്‌ മീഡിയ വിഭാഗത്തിൻെറ നേതൃത്വത്തിലാണ്‌ 'കവചം' എന്ന പേരിൽ ഹ്രസ്വചിത്രം തയാറാക്കിയത്‌. ജില്ല ആശുപത്രിയിലെ ആർ.എം.ഒ ഡോ. റിജിത്ത്‌ കൃഷ്ണൻെറ ആശയത്തിൽ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ പിവി. മഹേഷ്‌ കുമാറാണ്‌ സംവിധാനം നിർവഹിച്ചിരിക്കുന്നത്‌. കാമറയും എഡിറ്റിങ്ങും ശ്രീജിത്ത്‌ കരിവെള്ളൂരാണ്‌. ജില്ല ഡെപ്യൂട്ടി മാസ്‌ മീഡിയ ഓഫിസർമാരായ എസ്‌. സയന, എ.കെ. ജയപ്രകാശ്‌, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എ. ശ്രീകുമാർ, ജൂനിയർ കൺസൽട്ടൻറ് കമൽ കെ. ജോസ്‌ എന്നിവരാണ്‌ അണിയറ പ്രവർത്തകർ. ജില്ല ക്വാളിറ്റി അഷ്വറൻസ്‌ ഓഫിസർ നവ്യ നിക്ലോവാസ്‌, വിദ്യാർഥികളായ സിയ പാർവതി, ശ്രീലക്ഷ്മി, റോഷ്‌ കൃഷ്ണ, ഭാഗ്യലക്ഷ്മി എന്നിവരാണ്‌ ഹ്രസ്വ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്‌. ഓൺലൈൻ പതിപ്പിൻെറ പ്രകാശനം ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ്‌, ആരോഗ്യ കേരളം ജില്ല പോഗ്രാം മാനേജർ ഡോ. രാമൻ സ്വാതിവാമൻ, ജില്ല സർവെയ്ലൻസ്‌ ഓഫിസർ ഡോ. എ.ടി. മനോജ്‌ എന്നിവർ ചേർന്ന് നിർവഹിച്ചു. nhmkasaragod/kavacham എന്ന യുട്യൂബ്‌ വിലാസത്തിൽ പൊതുജനങ്ങൾക്കും ഹ്രസ്വചിത്രം കാണാം. ഫോട്ടോ അടിക്കുറിപ്പ്‌:shortfilm ആരോഗ്യ വകുപ്പ്‌ തയാറാക്കിയ 'കവചം' ഹ്രസ്വചിത്രത്തിൽ നിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.