കൊപ്പൽ തെയ്യംകെട്ടിന് കലവറ നിറക്കലോടെ ഇന്ന് തുടക്കം

പാലക്കുന്ന്: തറവാട്ടിൽ ഒരു തെയ്യംകെട്ട് ഉത്സവം കാണാനുള്ള പടിഞ്ഞാർ കൊപ്പൽവീട് തറവാട്ടംഗങ്ങളുടെ നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ബുധനാഴ്ച പ്രാർഥനാനിരതമായ തുടക്കം. എട്ടുവരെ നീളുന്ന ഉത്സവത്തിന് രാവിലെ കലവറ നിറക്കലോടെ പ്രാരംഭം കുറിക്കും. കലവറ നിറക്കാനുള്ള കോപ്പുകളുമായി തറവാട്ടിലെത്തുന്ന ഘോഷയാത്ര വർണാഭമാക്കി തുടക്കംതന്നെ ഗംഭീരമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ബുധനാഴ്ച രാവിലെ 9.38 മുതൽ 10.33 വരെയുള്ള മുഹൂർത്തത്തിൽ തറവാട്ടിൽനിന്നുള്ള കന്നിക്കലവറയായിരിക്കും ആദ്യം നിറക്കുക. തുടർന്ന് വിവിധ പ്രദേശങ്ങളിൽനിന്നും സമീപ ക്ഷേത്രങ്ങളിൽനിന്നും കലവറ ഘോഷയാത്രകൾ തറവാട്ടിലെത്തും. അഞ്ചിന് പകൽ 11ന് തറവാട് മാതൃസമിതിയുടെ ലളിതസഹസ്രനാമ സ്തോത്രപാരായണം. രണ്ടിന് ദഫ്മുട്ടും മൂന്നിന് സാംസ്‌കാരിക സമ്മേളനവും നടക്കും. അഞ്ചിന് ജി.പി. അംബാവാണി അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ. ആറിന് തിരുവാതിരക്കളി. എട്ടിന് ഒതവത്തു ചൂളിയാർ ഭഗവതി ക്ഷേത്രസംഘത്തി​െൻറ പൂരക്കളി. ആറിന് ഉച്ച രണ്ടിന് ഒന്നാം കിഴക്കേക്കര പ്രാദേശിക മാതൃസമിതിയുടെ വനിത കോൽക്കളി. മൂന്നിന് കൊപ്പൽ ചന്ദ്രശേഖര​െൻറ ധാർമികപ്രഭാഷണം എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.