നിവേദനം നൽകി

കാസര്‍കോട്: കീഴൂർ കളനാട് റെയില്‍വേ സ്‌റ്റേഷന് പ്ലാറ്റ്ഫോം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെയും സ്ഥിരംയാത്രക്കാരുടെയും 500ൽപരം ഒപ്പുകൾ ശേഖരിച്ച് കെ.എസ്. സാലി കീഴൂര്‍ കാസര്‍കോട് എം.പി പി. കരുണാകരന് നിവേദനം നല്‍കി. മംഗലാപുരം ഭാഗത്ത് യാത്രചെയ്യുന്ന യാത്രക്കാരായ വൃദ്ധജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും ട്രെയിനില്‍ കയറാൻ വളരെ പ്രയാസം നേരിടുകയാണെന്നും ഒരു മിനിറ്റ് മാത്രം നിര്‍ത്തുന്ന പാസഞ്ചര്‍ ട്രെയിനില്‍ പ്ലാറ്റ്ഫോം ഇല്ലാത്തത് കാരണം യാത്രക്കാര്‍ ധൃതിയില്‍ ഇറങ്ങുമ്പോഴും കയറുമ്പോഴും അപകടങ്ങൾ പതിവു സംഭവങ്ങളാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. കളനാട് റെയിൽവേ സ്റ്റേഷൻ പരിസരം എം.പി സന്ദർശിക്കുമെന്നും പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണാന്‍ നടപടിയുണ്ടാകുമെന്നും എം.പി ഉറപ്പുനല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.