പ്ളാറ്റിനം ജൂബിലി നിറവില്‍ ആലിയ

കാസര്‍കോട്: ഉത്തര മലബാറിലെ ഇസ്ലാമിക വിദ്യാഭ്യാസ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ആലിയ സ്ഥാപനങ്ങള്‍ പ്ളാറ്റിനം ജൂബിലി നിറവില്‍. 1940ല്‍ ചെമ്മനാട് ഇസ്സുദ്ദീന്‍ മൗലവി അല്‍ മദ്റസത്തുല്‍ ആലിയയായി പ്രയാണമാരംഭിച്ച സ്ഥാപനം ആലിയ അറബിക് കോളജായും പിന്നീട് ആലിയ ഇന്‍റര്‍നാഷനല്‍ അക്കാദമിയായും മതഭൗതിക വിദ്യാഭ്യാസ സമന്വയത്തിലൂടെ പ്രവര്‍ത്തിച്ചുവരുന്നു. 1958ല്‍ മോണിങ് മദ്റസ, 1961ല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, 1983ല്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍, 1987ല്‍ വിമന്‍സ് കോളജ്, 1991ല്‍ ടെക്നിക്കല്‍ സ്കൂള്‍ തുടങ്ങി വ്യത്യസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആലിയക്ക് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ പ്രഖ്യാപനം 2017 ജനുവരി അഞ്ചിന് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് പ്രസിഡന്‍റ് മുഹമ്മദ് റാബിഅ് ഹസന്‍ നദ്വി നിര്‍വഹിക്കും. വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ആലിയ മാനേജിങ് കമ്മിറ്റി പ്രസിഡന്‍റ് ഡോ. സി.പി. ഹഹീബുറഹ്മാന്‍, ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ സി.എച്ച്. മുഹമ്മദ്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ്് കെ. മുഹമ്മദ് ശാഫി, ആലിയ അലുംനി പ്രസിഡന്‍റ് സി.എച്ച്. ബഷീര്‍ എന്നിവര്‍ രക്ഷാധികാരികളായ സംഘാടക സമിതി രൂപവത്കരിച്ചു. മറ്റു ഭാരവാഹികള്‍: കെ.വി. അബൂബക്കര്‍ ഉമരി(ചെയ.), ഡോ. അബ്ദുല്‍ ഹമീദ്, അഡ്വ. എം.സി.എം. അക്ബര്‍, കെ.എം. അബുല്‍ ഗൈസ് നദ്വി, കെ.കെ. ഇസ്മായില്‍, അബ്ദുല്‍ ഖാദര്‍ തെക്കില്‍, സി.എല്‍. മുനീര്‍, ഡോ. പി. അബ്ദുല്‍ ജലീല്‍ (വൈസ് ചെയ.), അജ്മല്‍ ഷാജഹാന്‍ (ജന. കണ്‍.), പി.കെ. അബ്ദുല്ല (ജോ. കണ്‍.), മീത്തല്‍ അബ്ദുല്ല, സി.എ. മൊയ്തീന്‍ കുഞ്ഞി, ഹൈദര്‍ വിട്ട്ള, സി.എം.എസ്. ഖലീലുല്ലാഹ്, കെ.പി. ഖലീലുറഹ്മാന്‍ (കണ്‍.). യോഗം ആലിയ മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് കെ.വി. അബൂബക്കര്‍ ഉമരി ഉദ്ഘാടനം ചെയ്തു. മാനേജിങ് കമ്മിറ്റി സെക്രട്ടറി അഡ്വ. എം.സി.എം. അക്ബര്‍ അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് ശാഫി, കെ.എം. അബുല്‍ഗൈസ് നദ്വി, സി.എ. മൊയ്തീന്‍ കുഞ്ഞി, കെ.കെ. ഇസ്മായില്‍, അബ്ദുല്‍ഖാദര്‍ തെക്കില്‍, അഷ്റഫ് ബായാര്‍, സി.എല്‍. മുനീര്‍, ഹമീദ് കക്കണ്ടം, അസ്ലം പരവനടുക്കം, ഉദയകുമാര്‍, എം.പി. മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു. പി.കെ. അബ്ദുല്ല സ്വാഗതവും കെ.പി. ഖലീലുറഹ്മാന്‍ നന്ദിയും പറഞ്ഞു. ജമാഅത്ത് ഇംഗ്ളീഷ് മീഡിയം സ്കൂളിന് പുതിയ കെട്ടിടം നിര്‍മിക്കും ചെമ്മനാട്: ജമാഅത്ത് ഇംഗ്ളീഷ് മീഡിയം സ്കൂളിന് എട്ട് ക്ളാസ്മുറികളോടുകൂടിയ പുതിയ ഇരുനില കെട്ടിടം മേയ് മാസത്തില്‍ പൂര്‍ത്തിയാക്കുന്ന വിധത്തില്‍ നിര്‍മാണം നടത്താന്‍ ജമാഅത്ത് കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. 50 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന കെട്ടിടത്തില്‍ പുതിയ ക്ളാസ്മുറികളും ലൈബ്രറിയും റീഡിങ് റൂമും സ്മാര്‍ട്ട് ക്ളാസ്റൂമും അടങ്ങുന്നതാണ് ഈ കെട്ടിമെന്ന് അധികൃതര്‍ പറഞ്ഞു. എസ്.എസ്.എഫ് വാര്‍ഷിക കൗണ്‍സില്‍ കുണിയ: എസ്.എസ്.എഫ് ഉദുമ ഡിവിഷന്‍ വാര്‍ഷിക കൗണ്‍സില്‍ കുണിയയില്‍ ജില്ല ജനറല്‍ സെക്രട്ടറി സലാഹുദ്ദീന്‍ അയ്യൂബി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്‍റ് ജബ്ബാര്‍ സഖാഫി, ഉമര്‍ സഖാഫി പള്ളത്തൂര്‍, ഫാറൂഖ് കുബണൂര്‍ എന്നിവര്‍ സംസാരിച്ചു. നേതൃത്വം നല്‍കി. ഭാരവാഹികള്‍: കബീര്‍ സഖാഫി ചട്ടഞ്ചാല്‍ (പ്രസി.), മുത്തലിബ് അടുക്കം (ജന. സെക്ര.), ഹസീബ് മവ്വല്‍ (ഫിനാന്‍സ് സെക്ര.). സ്വര്‍ണ മെഡല്‍ നല്‍കും കാസര്‍കോട്: വിവിധ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ എരിയാല്‍ ജമാഅത്ത് പരിധിയിലുള്ള വിദ്യാര്‍ഥികള്‍ക്ക് യു.എ.ഇ-എരിയാല്‍ ജമാഅത്ത് കമ്മിറ്റി സ്വര്‍ണമെഡല്‍ നല്‍കും. മദ്റസ പൊതുപരീക്ഷയില്‍ അഞ്ച്, ഏഴ്, പത്ത് ക്ളാസുകളില്‍നിന്നും, സ്കൂള്‍തലത്തില്‍ പത്ത്, പ്ളസ് ടു ക്ളാസുകളിലും മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കാണ് മെഡല്‍ നല്‍കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.