ചെര്‍ക്കള ട്രാഫിക് സര്‍ക്കിളില്‍ വിജിലന്‍സ് പരിശോധന

കാസര്‍കോട്: ചെര്‍ക്കള ജങ്ഷനില്‍ ട്രാഫിക് സര്‍ക്ള്‍ നിര്‍മിച്ചതില്‍ അപാകതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പരിശോധന നടത്തി. കാസര്‍കോട് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പി കെ.വി. രഘുരാമന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ച ചെര്‍ക്കളയിലത്തെി പരിശോധന നടത്തിയത്. 1.15 കോടി രൂപ ചെലവ് കണക്കാക്കിയ പദ്ധതി പ്രകാരം നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുണ്ടായതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്. പരാതിയില്‍ കഴമ്പുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതെന്ന് ഡിവൈ.എസ്.പി രഘുരാമന്‍ മാധ്യമത്തോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് തിരക്കിട്ട് നിര്‍മാണം നടത്തിയത്. വ്യക്തമായ പ്ളാനിങ് ഇല്ലാതെ നടത്തിയ സര്‍ക്ള്‍ നിര്‍മാണം ശാസ്ത്രീയമല്ളെന്നാണ് അന്വേഷണ സംഘത്തിന്‍െറ വിലയിരുത്തല്‍. ടാറിങ് മാസങ്ങള്‍ക്കകം പൊട്ടിപ്പൊളിഞ്ഞിരുന്നു. ഗുണ നിലവാരം കുറഞ്ഞ സാധന സാമഗ്രികളാണ് നിര്‍മാണത്തിന് ഉപയോഗിച്ചതെന്നും സര്‍ക്കിളിന്‍െറ അനുബന്ധ റോഡുകളോട് ചേര്‍ന്ന് നിര്‍മിക്കേണ്ടിയിരുന്ന ഓവുചാല്‍ പലയിടത്തും നിര്‍മിച്ചിട്ടില്ളെന്നും കണ്ടത്തെി. നിര്‍മാണപ്പിഴവ് സംബന്ധിച്ച് ആരോപണമുയര്‍ന്നതിനാല്‍ കരാറുകാരന് തുക പൂര്‍ണമായി അനുവദിച്ചിരുന്നില്ല. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. പൊതുമരാമത്ത് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സുരേഷ്, അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ രവികുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ. രമേശന്‍, പി.എ. ജോസഫ്. എം.കെ. ദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.