സ്വയംതൊഴില്‍ സംരംഭകര്‍ക്ക് സബ്സിഡിയോടെ ബാങ്ക് വായ്പ

കാസര്‍കോട്: നടപ്പ് സാമ്പത്തിക വര്‍ഷം ജില്ലക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങളാരംഭിക്കുന്നതിന് ജില്ലാ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് 25 ശതമാനം സബ്സിഡിയോടുകൂടി ബാങ്ക് വായ്പ നല്‍കുന്നു. വിവിധ സംരംഭങ്ങള്‍ ആരംഭിക്കാനുദ്ദേശിക്കുന്നവര്‍ ജൂലൈ 31നകം ജില്ലാ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍ നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ സമര്‍പ്പിക്കണം. വാഴകൃഷി, കോഴിഫാം, പന്നി ഫാം, ആടുവളര്‍ത്തല്‍, പശുവളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, പട്ടുനൂല്‍ കൃഷി, അലങ്കാര മത്സ്യകൃഷി, കൂണ്‍ കൃഷി, മത്സ്യകൃഷി, പൂ കൃഷി, കല്ലുമ്മക്കായ് കൃഷി, പച്ചക്കറി കൃഷി, ഇഞ്ചി കൃഷി, മെഡിക്കല്‍ സ്റ്റോര്‍, ബ്യൂട്ടി പാര്‍ലര്‍, സ്റ്റേഷനറി കട, ഫാന്‍സി ഷോപ്, ബാര്‍ഡ് വെയര്‍ ഷോപ്, ഇലക്ട്രിക്കല്‍ ആന്‍ഡ് പ്ളംബിങ്, ഇന്‍റര്‍നെറ്റ് കഫെ, ഡി.ടി.പി സെന്‍റര്‍, ബേക്കറി ആന്‍ഡ് കൂള്‍ബാര്‍, സ്റ്റുഡിയോ, ബുക് ഡിപ്പോ, ടൂറിസ്റ്റ് വെഹിക്ള്‍, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് വര്‍ക്ഷോപ്, സൂപ്പര്‍ മാര്‍ക്കറ്റ്, ഹോളോബ്രിക്സ് നിര്‍മാണം, അലുമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്, കളിമണ്‍പാത്ര നിര്‍മാണം, സെന്‍ററിങ് വര്‍ക്, ഫ്ളവര്‍മില്‍, ഷാമിയാന ഡിന്നര്‍ സെറ്റ് ലൈറ്റ് ആന്‍ഡ് സൗണ്ട്, ടെയ്ലറിങ് ഷോപ് ആന്‍ഡ് റെഡിമെയ്ഡ്, ഡ്രസ് മേക്കിങ് സെന്‍റര്‍ എന്നീ സംരംഭങ്ങള്‍ക്കാണ് ബാങ്ക് വായ്പ നല്‍കുന്നത്. പ്രായം 21നും 40നും മധ്യേ (പട്ടികജാതി, പട്ടികവര്‍ഗ, അംഗപരിമിത ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷവും കേരളത്തിലെ മറ്റു പിന്നാക്ക സമുദായത്തില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കുറവായിരിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.