പരാതിപറഞ്ഞ് മടുത്തു; ഒടുവില്‍ നാട്ടുകാര്‍ ഇറങ്ങി : മാലിന്യമുക്തമായി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് കിഴക്കുഭാഗം

കാഞ്ഞങ്ങാട്: അധികൃതരോട് പരാതിപറഞ്ഞ് മടുത്ത നാട്ടുകാര്‍ നേരിട്ട് ഇറങ്ങിയപ്പോള്‍ റെയില്‍വേ സ്റ്റേഷന്‍ കിഴക്കുഭാഗത്തിന് വൃത്തിയുള്ള പുതിയമുഖം. കിഴക്കുവശത്തെ ചതുപ്പില്‍ വര്‍ഷങ്ങളായി വന്നടിഞ്ഞ മാലിന്യം നാട്ടുകാര്‍ പൂര്‍ണമായി നീക്കംചെയ്തു. മാലിന്യം നിക്ഷേപിക്കരുതെന്ന് ബോര്‍ഡും സ്ഥാപിച്ചു. കുന്നുമ്മല്‍ കലാകായിക സമിതി, മാലിന്യമുക്ത കര്‍മസമിതി എന്നിവയുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച നാട്ടുകാര്‍ രംഗത്തിറങ്ങിയത്. റെയില്‍വേ സ്റ്റേഷന്‍ കൂടാതെ രണ്ടു സ്വകാര്യ ആശുപത്രിയിലേക്കും ആളുകള്‍ സഞ്ചരിക്കുന്ന വഴിയാണിത്. ഇറച്ചി അവശിഷ്ടങ്ങള്‍വരെ ഇവിടെ നിക്ഷേപിക്കാറുണ്ടായിരുന്നു. വെള്ളം കെട്ടിക്കിടന്ന് കൊതുകുകേന്ദ്രവുമായി. മൂക്കുപൊത്താതെ ഇതുവഴി സഞ്ചരിക്കാന്‍പറ്റാത്ത അവസ്ഥയായിരുന്നു. മാലിന്യംകാരണം തെരുവുനായ ശല്യവും ഇവിടെ പതിവായിരുന്നു. പരാതികള്‍ നിരന്തരം ലഭിച്ചിട്ടും നഗരസഭ അധിതൃതര്‍ ശ്രദ്ധിച്ചില്ല. എസ്കവേറ്റര്‍ ഉപയോഗിച്ചും മാലിന്യം നീക്കി. മാലിന്യവും വെള്ളക്കെട്ടുകളും പോയതോടെ സ്ഥലത്തിന് ഭംഗിയും വര്‍ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.