ക്ളീനറെ ബസില്‍ കയറി മര്‍ദിച്ചു; നാല് പേര്‍ക്കെതിരെ കേസ്

ചെറുവത്തൂര്‍: സ്റ്റോപ്പില്‍നിന്ന് ബസ് മാറ്റി നിര്‍ത്തിയെന്ന് ആരോപിച്ച് ഒരു സംഘം ക്ളീനറെ ആക്രമിച്ചതായി പരാതി. ചെറുപുഴ പ്രാപ്പൊയിലിലെ എം. മുഹമ്മദ്റിയാസിന്‍െറ (24) പരാതിയില്‍ കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. കണ്ണൂര്‍-കാസര്‍കോട് റൂട്ടില്‍ ഓടുന്ന ലിംറാസ് ബസിന്‍െറ ക്ളീനറാണ് റിയാസ്. ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ കുളം സ്റ്റോപ്പില്‍ നിര്‍ത്താറുണ്ടെങ്കിലും കഴിഞ്ഞ ദിവസം സ്റ്റോപ്പ് വിട്ടു മുന്നോട്ടു ബസ് നിര്‍ത്തിയെന്നാരോപിച്ചാണ് സ്റ്റോപ്പില്‍നിന്ന് ഒരു സംഘം കയറി അക്രമം നടത്തിയതെന്ന് റിയാസിന്‍െറ പരാതിയില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.