അത്തൂട്ടി മുഹ്യിദ്ദീന്‍ മസ്ജിദ് തര്‍ക്കം: മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

ചെറുവത്തൂര്‍: അത്തൂട്ടി മുഹ്യിദ്ദീന്‍ മസ്ജിദ് തര്‍ക്കം സംബന്ധിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. ഹോസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) കാന്തപുരം വിഭാഗം പ്രവര്‍ത്തകരായ 20 പേരെ കുറ്റക്കാരല്ളെന്ന് കണ്ട് വെറുതെ വിട്ടത്. കാന്തപുരം സുന്നി വിഭാഗത്തിന്‍െറ നേതൃത്വത്തില്‍ പള്ളിയും മദ്റസയും സംരക്ഷിക്കുന്നതിന് 2006ല്‍ സംരക്ഷണ സമിതി എന്ന പേരില്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ രജിസ്ട്രേഷന്‍ വ്യാജമാണെന്ന് കാണിച്ച് ജമാഅത്ത് കമ്മിറ്റി പ്രസിഡന്‍റ് ഇ.കെ വിഭാഗത്തില്‍പെട്ട എന്‍.എം. അബ്ദുറസാഖ് കോടതിയെ സമീപിക്കുകയും ചീമേനി പൊലീസ് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. വ്യാജരേഖയുണ്ടാക്കി പള്ളിക്കെതിരെ ഗൂഢാലോചന നടത്തി എന്നായിരുന്നു കേസ്. കോടതിയില്‍ കേസ് നിലനില്‍ക്കെ അബ്ദുറസാഖ് വീണ്ടും കാഞ്ഞങ്ങാട് ആര്‍.ഡി.ഒക്ക് പരാതി നല്‍കുകയും ചീമേനി വില്ളേജ് ഓഫിസര്‍ക്ക് റസീവര്‍ ചുമതല നല്‍കി മദ്റസ പൂട്ടി സീല്‍ ചെയ്യിപ്പിച്ചു. കാന്തപുരം വിഭാഗം പൂട്ട് തകര്‍ത്ത് ഒരു കസേര മോഷ്ടിച്ചുവെന്ന് ചൂണ്ടിക്കാട്ടി വീണ്ടും ചീമേനി പൊലീസില്‍ പരാതി നല്‍കി. 20 പേര്‍ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. വിചാരണക്കിടെ രണ്ട് തവണ കേസില്‍ പുനരന്വേഷണം നടത്തിയിരുന്നു. എല്‍.കെ. കുഞ്ഞബ്ദുല്ല, എം.ടി.പി. മുസ്തഫ, എന്‍. മുഹമ്മദ്, എന്‍. അബ്ദുറഹ്മാന്‍, എന്‍. സുലൈമാന്‍, പി. ഖാലിദ്, കെ.എം. ജബ്ബാര്‍, എം.ടി.പി. അഷ്റഫ്, അബ്ദുസ്സലാം, അബ്ദുല്‍ജലീല്‍, വി.എസ്. ബഷീര്‍, എം.ടി.പി. നിസാര്‍, സലാം, വി.പി. അബ്ദുല്‍കരീം, ഉസ്മാന്‍, ഷിയാദ്, ഷഫീഖ്, റഫീഖ്, അബ്ദുല്‍ബഷീര്‍, എം.പി.പി. റസാഖ്, ആഷിക് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.