ഇരിട്ടി: ടൗണിൽ നിരവധി വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിെൻറ മു റി ഇടിഞ്ഞുതാണു. രാത്രിയായതിനാലും താഴത്തെനിലയിൽ ആരും ഇല്ലാത്തതിനാലും വൻ അപകടമാണ് ഒഴിവായത്. ചൊവ്വാഴ്ച രാത്രി 7.30ഒാടെ ആയിരുന്നു അപകടം. മേലേ സ്റ്റാൻഡിൽ മുസ്ലിം പള്ളിക്ക് മുൻവശത്തുള്ള കമ്പോണ്ടർ ബിൽഡിങ് എന്നറിയപ്പെടുന്ന മൂന്ന് നില കെട്ടിടത്തിെൻറ റോഡ് നിരപ്പിലുള്ള ജെൻറ്സ് ഷോറൂമിെൻറ തറയാണ് ഇടിഞ്ഞു വീണത്. കെട്ടിടം അപകടാവസ്ഥയിലായ സാഹചര്യത്തിൽ ഇരിട്ടി അഗ്നിരക്ഷാ സേനയും െപാലീസും വില്ലേജ് അധികാരികളും നഗരസഭാ എൻജിനീയർ അടക്കമുള്ള അധികൃതരും സ്ഥലത്തെത്തി സുരക്ഷാ പരിശോധന നടത്തിയശേഷം മാത്രമേ കെട്ടിടത്തിലെ മറ്റു സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാവൂ എന്ന് മുന്നറിയിപ്പ് നൽകി.
70 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിെൻറ ഒരു നില റോഡ് നിരപ്പിൽനിന്ന് താഴെയാണ്. മരംകൊണ്ടുള്ള ബീമുകളിൽ മരപ്പലക പാകിയുണ്ടാക്കിയ മച്ചിൽ ടൈലുകൾ പാകിയാണ് കട പ്രവർത്തിക്കുന്നത്. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന വനിതാ ഹോട്ടലിെൻറ വിറകും ഗ്യാസ് സിലിണ്ടറുകളും മറ്റും സൂക്ഷിക്കുന്ന മുറിയിലേക്കാണ് മച്ച് തകർന്നുവീണത്. ഹോട്ടൽ നേരത്തെ അടച്ചു പോയതിനാൽ അപകടം ഒഴിവാകുകയായിരുന്നു. താഴത്തെ നിലയിൽ ഹോട്ടൽ കൂടാതെ മറ്റ് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. മൂന്നാം നിലയിലും ഒരു ഡൻറൽ ക്ലിനിക് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.