പീതാംബര​െൻറ കുടുംബത്തെ കാണാനല്ല പോയതെന്ന് സി.പി.എം

കാസർകോട‌്: കോൺഗ്രസ‌് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതി എ. പീതാംബര​െൻറ കുടുംബത്തെ കാണുന്നതിനാണ‌് പെരിയ കല്യോട്ട് പാർട്ടി നേതാക്കൾ സന്ദർശനം നടത്തിയതെന്ന‌ വാർത്ത ശരിയല്ലെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ‌് പ്രസ‌്താവനയിൽ പറഞ്ഞു. അക്രമത്തിൽ ഭയന്ന് കഴിയുന്നവരെ ആശ്വസിപ്പിക്കാനാണ് 23ന‌് സി.പി.എം നേതാക്കൾ കല്യോട‌് സന്ദർശിച്ചത‌്. അക്രമത്തിനിരയായവരിൽനിന്ന‌് കാര്യങ്ങൾ ചോദിച്ച‌് മനസ്സിലാക്കുകയും ചെയ‌്തു. കല്യോട്ടെ 10 വീടുകൾ ആക്രമിക്കുകയും തീവെക്കുകയും കൊള്ളയടിക്കുകയും ചെയ‌്തതായി പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.