സ്പെഷൽ സ്കൂൾ കലോത്സവം: മോഹിനിയാട്ടത്തിൽ അജ്ന രാജിന്​ ​ എ ഗ്രേഡ്

പാപ്പിനിശ്ശേരി: സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി മൂന്നാം വർഷവും മോഹിനിയാട്ടത്തിൽ എ ഗ്രേഡ് നേടിയ പാപ്പിനിശ്ശേരി ശിവക്ഷേത്രത്തിന് സമീപത്തെ അജ്ന രാജ് ശ്രദ്ധേയമാകുന്നു. ഒറ്റപ്പാലത്ത് നടന്ന ഈ വർഷത്തെ സ്പെഷൽ സ്കൂൾ കലോത്സവത്തിലും അജ്നക്ക് 'എ' ഗ്രേഡ് ലഭിച്ചു. പള്ളിക്കുന്നിലെ പ്രതീക്ഷ ഭവൻ സ്കൂളിലെ ഏഴാം ക്ലാസുകാരിയായ അജ്ന ശാസ്ത്രീയ നൃത്ത ഇനങ്ങളിലെല്ലാം നിരവധി സമ്മാനങ്ങൾ ഇതിനകം നേടിയിട്ടുണ്ട്. കുച്ചിപ്പുടി, നാടോടി നൃത്തം, ഭരതനാട്യം എന്നിവയിലെല്ലാം പരിശീലനം നേടി വിവിധ പരിപാടികളിൽ കഴിവ് തെളിയിച്ച മിടുക്കി കൂടിയാണ്. മകൾക്ക് നൃത്തത്തിലുള്ള താൽപര്യം തിരിച്ചറിഞ്ഞ നിർധനരായ പാപ്പിനിശ്ശേരിയിലെ രാജൻ - പ്രസന്ന ദമ്പതികൾ എല്ലാ ത്യാഗവും സഹിച്ചാണ് പരിശീലനം നൽകുന്നത്. കഴിയാവുന്ന ഇടങ്ങളിലെല്ലാം കലാപ്രകടനം പ്രകടിപ്പിക്കാൻ അവസരവും ഒരുക്കുന്നുണ്ട്. പല പരിമിതികൾക്കിടയിലും മിന്നും പ്രകടനം കാഴ്ചവെക്കുന്ന അജ്നക്ക് നിരവധി സംഘടനകളും സ്ഥാപനങ്ങളും അംഗീകാരങ്ങൾ നൽകിയിട്ടുണ്ട്. പാപ്പിനിശ്ശേരി സ്വദേശിനിയായ മിനിയാണ് നൃത്തത്തിൽ പരിശീലനം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.