പ്ലാസ്​റ്റിക്​ നിരോധനം: തുണിസഞ്ചിയൊരുക്കി വിദ്യാർഥികൾ

ചെറുവത്തൂർ: പ്ലാസ്റ്റിക് കാരിബാഗുകൾക്ക് നിരോധനമേർപ്പെടുത്തിയ സർക്കാർനടപടികൾക്ക് ഐക്യദാർഢ്യവുമായി കാടങ്കോട് ഗവ. ഫിഷറീസ് വി.എച്ച്.എസ്.ഇ വിദ്യാർഥികൾ. കുട്ടികൾതന്നെ തുന്നിയ തുണിസഞ്ചികൾ വീടുകളിലെത്തിച്ചാണ് ഇവരുടെ മാതൃകാപ്രവർത്തനം. 'മലിനീകരണത്തിനൊപ്പമല്ല, പരിഹാരത്തിനൊപ്പമാണ്' എന്ന് ആലേഖനംചെയ്ത ഈടുറപ്പുള്ള തുണിസഞ്ചികളാണ് വിതരണം ചെയ്യുന്നത്. മടക്കിവെച്ചാൽ ലേഡീസ്പഴ്‌സിലോ പോക്കറ്റിലോ വെക്കാൻ സാധിക്കുന്ന തുണിസഞ്ചികളാണിത്. സഞ്ചികൾ തയാറാക്കുന്നിന് കുട്ടികൾക്ക് പരിശീലന ശിൽപശാല സംഘടിപ്പിച്ചിരുന്നു. തുടർന്ന് തയാറാക്കിയ തുണിസഞ്ചികൾ സംസ്ഥാന സ്കൂൾ യുവജനോത്സവ പ്രദർശനനഗരിയിൽ ഉൾപ്പെടെ വിൽപനക്കുവെച്ചു. വിദ്യാർഥികളുടെ പരിശ്രമത്തെക്കുറിച്ച് അറിഞ്ഞ ചെറുവത്തൂർ ഫാർമേഴ്സ് ബാങ്ക് അധികൃതർ സ്കൂളിൽ സ്റ്റോക്കുള്ള സഞ്ചികൾ ബാങ്കിൻെറ കീഴിലെ നീതി സൂപ്പർമാർക്കറ്റിലേക്ക് ഏറ്റെടുക്കാൻ തയാറായിവന്നു. സ്കൂൾഹാളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡൻറ് വി. കൃഷ്ണൻ മാസ്റ്ററും ബാങ്ക് മാനേജിങ് ഡയറക്ടർ പി.കെ. വിനയകുമാറും സഞ്ചികൾ ഏറ്റുവാങ്ങി. കാസകോട് ജില്ല സഹകരണ സംഘം ജോയൻറ് രജിസ്ട്രാർ വി. മുഹമ്മദ്‌ നൗഷാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അസി. രജിസ്ട്രാർ വി. ചന്ദ്രൻ, എം. ആനന്ദൻ, സ്കൂൾ പ്രിൻസിപ്പൽ വി.കെ. രാജേഷ്, പി.ടി.എ പ്രസിഡൻറ് എം. ചന്ദ്രൻ, ഭൂമിത്രസേന കോഒാഡിനേറ്റർ ടി. സുജിത, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ കെ.പി. നിഷ, സ്റ്റാഫ് സെക്രട്ടറി എം.പി. മനോജൻ, കെ. ജിഷ, ഇ.പി. കുഞ്ഞബ്ദുല്ല, കെ. സുകുമാരൻ എന്നിവർ സംസാരിച്ചു. പടം : കാടങ്കോട്ടെ കുട്ടികൾ നിർമിച്ച തുണിസഞ്ചികൾ ചെറുവത്തൂർ ഫാർമേഴ്സ് ബാങ്ക് പ്രസിഡൻറ് വി. കൃഷ്ണൻ ഏറ്റുവാങ്ങുന്നു SANCHI
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.