സ്കൂള്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം

കതിരൂർ: കതിരൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ മുഴുവൻ കുട്ടികളെയും നീന്തൽ പഠിപ്പിക്കുന്നു. സ്കൂൾ പി.ടി.എയും കതിരൂർ അക്വാറ്റിക് ക്ലബും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നീന്തൽ പരിശീലനത്തി‍ൻെറ ആദ്യ ബാച്ച് ഉദ്ഘാടനം കതിരൂർ സൂര്യനാരായണ ക്ഷേത്രത്തിൽ ജില്ല ഫയർ ഒാഫിസർ എൻ. രാമകുമാർ നിർവഹിച്ചു. എ. സംഗീത അധ്യക്ഷത വഹിച്ചു. കെ. ശൈലജ, പുത്തലത്ത് സുരേഷ് ബാബു, ജ്യോതി കേളോത്ത്, പി.വി. ഋഷികേശൻ, സി. ജലചന്ദ്രൻ, ഇ. ഗംഗാധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.