ജില്ല ആശുപത്രിയിൽ അത്യാധുനിക ആംബുലൻസ്​ പ്രവർത്തനം ആരംഭിച്ചു

കണ്ണൂർ: വൻെറിലേറ്റർ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളോടെയുള്ള എ.എൽ.എസ് (അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട്) ആംബുലൻസ് ജില്ല ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. മുൻ എം.പി. പി.കെ. ശ്രീമതിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് ജില്ല ആശുപത്രിക്ക് ആംബുലൻസ് നൽകിയത്. ഐ.സി.യു സൗകര്യങ്ങൾ, വൻെറിലേറ്റർ, സ്പിൻ ബോർഡ്, മൾട്ടിപാര മോണിറ്റർ, ഇൻഫ്യൂഷൻ പമ്പ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ആംബുലൻസിൽ ഒരുക്കിയിട്ടുണ്ട്. അപകടങ്ങളിൽപെട്ടവരെ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കുന്നതിനും അടിയന്തര ഘട്ടങ്ങളിൽ വെൻ ്റിലേറ്ററിലുള്ള രോഗികളെ മറ്റൊരാശുപത്രിയിലേക്ക് വൻെറിലേറ്റർ സൗകര്യത്തോടെ തന്നെ മാറ്റുന്നതിനും ഈ ആംബുലൻസിലൂടെ സാധിക്കും. ആംബുലൻസിൻെറ പ്രവർത്തനവും സൗകര്യങ്ങളും ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പരിശോധിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പി. കെ. ശ്രീമതി നേരത്തെ നിർവഹിച്ചിരുന്നു. വൻെറിലേറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരിചയസമ്പന്നരായ സ്റ്റാഫിനെയും ൈഡ്രവറെയും ആംബുലൻസിൽ നിയമിക്കുമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.