കേസരി നായനാര്‍ പുരസ്‌കാരം സുനില്‍ പി. ഇളയിടത്തിന്​

കണ്ണൂര്‍: കേസരി നായനാര്‍ പുരസ്‌കാരത്തിന് സാമൂഹികവിമര്‍ശകനും വൈജ്ഞാനിക ഗ്രന്ഥകര്‍ത്താവും പ്രഭാഷകനും ഭാഷപണ് ഡിതനുമായ ഡോ. സുനില്‍ പി. ഇളയിടം അര്‍ഹനായി. മലയാളത്തിലെ ആദ്യ ചെറുകഥാകാരനും പത്രപ്രവര്‍ത്തകനും സാമാജികനുമായിരുന്ന വേങ്ങയില്‍ കുഞ്ഞിരാമന്‍ നായരുടെ സ്മരണക്കായി കലാസാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലമാണ് പുരസ്‌കാരം നല്‍കുന്നത്. 25,000 രൂപയും കെ.കെ.ആര്‍ വെങ്ങര രൂപകല്‍പനചെയ്ത ശില്‍പവും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്‌കാരമെന്ന് ജൂറി അംഗം ഇ.പി. രാജഗോപാലൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവംബര്‍ അവസാനവാരം മാതമംഗലത്തു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തിൽ സി. സത്യപാലന്‍, ഡോ. ജിനേഷ് കുമാര്‍ എരമം, കെ.ടി. പ്രഹ്ലാദന്‍, കെ.വി. സുനുകുമാര്‍ എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.