പ്ലാസ്​റ്റിക് നിരോധന ബോധവത്കരണ റാലിയും ശുചീകരണവും

തലശ്ശേരി: പ്ലാസ്റ്റിക് നിരോധന ബോധവത്കരണ റാലിയും െറയിൽവേ സ്റ്റേഷൻ ശുചീകരണവും സംഘടിപ്പിച്ചു. സതേൺ െറയിൽവേ, തലശ ്ശേരി സൻെറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ്, തലശ്ശേരി ബി.ഇ.എം.പി ഹയർസെക്കൻഡറി സ്കൂൾ എൻ.സി.സി യൂനിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സതേൺ െറയിൽവേ ചീഫ് എൻജിനീയർ (ജനറൽ) കെ. രവികുമാർ ഉദ്ഘാടനംചെയ്തു. സൻെറ് ജോസഫ്സ് എച്ച്.എസ്.എസ് പി.ടി.എ പ്രസിഡൻറ് കെ.വി. ഗോകുൽദാസ് അധ്യക്ഷതവഹിച്ചു. പാലക്കാട് െറയിൽവേ ഡിവിഷൻ അസി. എൻജിനീയർ ഷബിൻ ആസഫ്, തലശ്ശേരി െറയിൽവേ സ്റ്റേഷൻ മാനേജർ ഒ.വി. രമേഷ് കുമാർ, സൻെറ് ജോസഫ്സ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഡെന്നി ജോൺ, പ്രധാനാധ്യാപകൻ ബെന്നി ഫ്രാൻസിസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഹൻെറി ആൻറണി, സവിത ടീച്ചർ, ബി.ഇ.എം.പി എച്ച്.എസ്.എസ് എൻ.സി.സി ഓഫിസർ വി.ജെ. വിനീത, ടി.പി. ഹബീബ് മാസ്റ്റർ, സതേൺ െറയിൽവേ കണ്ണൂർ സീനിയർ സെക്ഷൻ എൻജിനീയർ പി.പി. മുഹ്സിൻ, തലശ്ശേരി സീനിയർ സെക്ഷൻ എൻജിനീയർ വി.പി. സുനിൽകുമാർ, കണ്ണൂർ സെക്ഷൻ എൻജിനീയർ കെ. പ്രവീൺ, െറയിൽവേ ചീഫ് ഹെൽത്ത് ഇൻസ്പെക്ടർ എൻ.എസ്. ജിനേഷ് എന്നിവർ നേതൃത്വം നൽകി. എൻ.എസ്.എസ്, എൻ.സി.സി വിഭാഗത്തിലെ 116 വിദ്യാർഥികൾ ബോധവത്കരണ റാലിയിലും ശുചീകരണത്തിലും പങ്കാളികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.