പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകി

തലശ്ശേരി: പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തലശ്ശേരി ഫുഡ്ഗ്രെയിൻസ് മർച്ചൻറ്സ് അസോസിയേഷൻ സമാഹരിച്ച തുക കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല കമ്മിറ്റിയെ ഏൽപിച്ചു. ജില്ല വൈസ് പ്രസിഡൻറ് സി.സി. വർഗീസ് തുക ഏറ്റുവാങ്ങി. അസോസിയേഷൻ വൈസ് പ്രസിഡൻറ് പി.പി. ആബൂട്ടി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം. ഫസിലു, സി.എം. രമേശ് ബാബു, കെ.പി. നാസർ, കെ.കെ. സാജിദ് എന്നിവർ സംസാരിച്ചു. ഫുഡ്ഗ്രെയിൻസ് വ്യാപാരികളായ ഇ.കെ. ഗോപിനാഥ്, സി.കെ. പ്രകാശൻ, ശിവദാസൻ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി ഇ.എ. ഹാരിസ് സ്വാഗതവും ട്രഷറർ എച്ച്. യോഗേഷ് റാവു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.