ലഹരിയിൽ പൊലിഞ്ഞുതീരരുത്​

എടക്കാട്: എടക്കാട്, മുഴപ്പിലങ്ങാട് പ്രദേശങ്ങളിൽ ഒരുവർഷത്തിനുള്ളിൽ ലഹരിയിൽ പൊലിഞ്ഞുതീർന്നത് മൂന്നു യുവാക്കൾ. എടക്കാെട്ട ഓട്ടോ ഡ്രൈവർ ഉനൈസ്, മുഴപ്പിലങ്ങാെട്ട സുനീർ, മുഴപ്പിലങ്ങാട് ബീച്ചിലെ മിക്കു എന്ന മിഖ്ദാദ് എന്നിവർക്കാണ് അമിത ലഹരി ഉപയോഗത്തെ തുടർന്ന് ജീവൻ നഷ്ടമായത്. സമാന വിഷയത്തിൽ ഒരുവർഷത്തിനുള്ളിൽ നിരവധി ആത്മഹത്യകളും പ്രദേശത്ത് നടന്നിട്ടുണ്ട്. ലഹരിക്ക് അടിപ്പെടുന്നവരിൽ ഭൂരിപക്ഷവും യുവാക്കളാണ്. സ്കൂൾ കുട്ടികളിൽപോലും ലഹരിക്കടിമയായവർ ഉണ്ടെന്നത് ആശങ്ക വർധിപ്പിക്കുകയാണ്. പൊതുപ്രവർത്തകർ വിഷയത്തിൽ വേണ്ടത്ര ഇടപെടാത്തതും പ്രശ്നം രൂക്ഷമാകാൻ കാരണമായെന്നാണ് നാട്ടുകാർ പറയുന്നത്. എടക്കാട് -മുഴപ്പിലങ്ങാട് തീരദേശ മേഖല കേന്ദ്രീകരിച്ച് ഇതിനകം നിരവധി മയക്കുമരുന്ന് കേസുകളിൽ പൊലീസ് പലതവണ യുവാക്കളെ പിടികൂടിയിട്ടുണ്ടെങ്കിലും രാഷ്ട്രീയ ഇടപെടൽ കാരണം എല്ലാവരും രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.