എൽ.ഡി.എഫ്​ ഇരിക്കൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍

ശ്രീകണ്ഠപുരം: കണ്ണൂര്‍ പാർലമ​െൻറ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. ശ്രീമതിയുെട പ്രചാരണത്തി​െൻറ ഭാഗമായി ഇരിക് കൂര്‍ മണ്ഡലം കൺവെന്‍ഷൻ നടത്തി. ശ്രീകണ്ഠപുരം കമ്യൂണിറ്റി ഹാളില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. എ.ജെ. ജോസഫ് അധ്യക്ഷതവഹിച്ചു. സ്ഥാനാർഥി പി.കെ. ശ്രീമതി, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍, ജില്ല സെക്രട്ടേറിയറ്റംഗം പി.വി. ഗോപിനാഥ്, ടി.കെ. ഗോവിന്ദൻ മാസ്റ്റർ, കെ.വി. സുമേഷ്, കെ.എം. ജോസഫ്, വി.വി. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, സി.കെ. ദാമോദരന്‍, ജോസ് ചെമ്പേരി, മടവൂര്‍ അബ്ദുൽ ഖാദര്‍, മുയ്യം ഗോപി, അമ്പിലോത്ത് രാജന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എ.ജെ. ജോസഫ് (പ്രസി.), കെ.വി. സുമേഷ്, എം. കരുണാകരന്‍, എം. രമേശന്‍, ജോയിച്ചന്‍ വേലിക്കകത്ത്, ടി.കെ. വത്സന്‍, ടി.പി. തോമസ്, അബ്ദുൽ ഖാദര്‍ മടവൂര്‍, ജോണി പാറത്തലയ്ക്കല്‍, ജോജോ മനയില്‍, രാജന്‍ അമ്പിലോത്ത്, കെ.കെ. രത്‌നകുമാരി, പി.വി. ശോഭന, പി.കെ. ചിത്രലേഖ (വൈസ് പ്രസി.), കെ.എം. ജോസഫ് (സെക്ര.), എം. വേലായുധന്‍, പി.വി. ബാബുരാജ്, എം.ഒ. കരുണാകരന്‍, ജോയ് തെക്കേടത്ത്, വി.ജി. സോമന്‍, ജോസഫ് പാലോലില്‍, ജോര്‍ജ് വട്ടനിരപ്പേല്‍, എസ്.പി. ബഷീര്‍, ജോബിഷ് സ്‌കറിയ (ജോ. സെക്ര.). പാലിയേറ്റിവ് സെമിനാർ ഇന്ന് ശ്രീകണ്ഠപുരം: മലബാർ കാൻസർ സ​െൻററും സമരിറ്റൻ പാലിയേറ്റിവും ചേർന്ന് നടത്തുന്ന 'ഒപ്പം' പാലിയേറ്റിവ് സെമിനാർ ശനിയാഴ്ച നടക്കും. ചെമ്പന്തൊട്ടി ഡ്രീം കാസിൽ ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർമാൻ പി.പി. രാഘവൻ ഉദ്ഘാടനം ചെയ്യും. ഡിവൈ.എസ്.പി എം. കൃഷ്ണൻ മുഖ്യാതിഥിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.