ഇരിക്കൂർ നിലാമുറ്റം മഖാം ഉറൂസ് 16ന് തുടങ്ങും

ഇരിക്കൂർ: നിലാമുറ്റം മഖാം ഉറൂസ് ഞായറാഴ്ച മുതൽ 25 വരെ വിവിധ പരിപാടികളോടെ നടക്കും. റഹ്മാനിയ ദർസ് മാനേജിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉറൂസ് ഞായറാഴ്ച രാത്രി എട്ടിന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ചെയർമാൻ പി.കെ.പി. ഉസ്താദ് ഉദ്ഘാടനം ചെയ്യും. മഹല്ല് ഖത്തീബ് ഡോ. സലിം നദ്വി മുഖ്യ പ്രഭാഷണം നടത്തും. ഉറൂസി​െൻറ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മഹല്ല് കമ്മിറ്റി ഭാരവാഹികളായ കെ. അബ്ദുസലാം ഹാജി, കെ.പി. അബ്ദുൽ അസീസ് മാസ്റ്റർ, വി. ഹംസ ഹാജി, കെ.കെ. മേമി ഹാജി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.