നാട്ടുനന്മകൾ പങ്കുവെച്ച് പൈതൃകസംഗമം

ഇരിട്ടി: നാടി​െൻറ പൂർവകാല ചരിത്രം അയവിറക്കിയും നാട്ടുനന്മകൾ പങ്കുവെച്ചും നടത്തിയ പൈതൃക സംഗമം ശ്രദ്ധേയമായി. ഉളിയിൽ ഐഡിയൽ ചാരിറ്റബിൾ ട്രസ്റ്റ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'ഉളിയിൽ പ്രദേശത്തി​െൻറ ചരിത്രപഥത്തിലൂടെ' എന്ന പേരിൽ ഒരുക്കിയ പൈതൃകസംഗമമാണ് വേറിട്ട അനുഭവമായത്. മേഖലയിലെ നൂറോളംപേർ പങ്കെടുത്തു. ഐഡിയൽ കാമ്പസിൽ നടന്ന പരിപാടി ട്രസ്റ്റ് ചെയർമാൻ യു.പി. സിദ്ദീഖ് ഉദ്ഘാടനംചെയ്തു. ചടങ്ങിൽ ടി.കെ. മുഹമ്മദലി അധ്യക്ഷതവഹിച്ചു. വി.കെ. -----കൂട്ടു--------, കെ. അബ്ദുൽ റഷീദ്, ഡോ. പി. സലിം, പി.സി. മുനീർ മാസ്റ്റർ, കാദർ മണ്ണോറ, ബി.കെ. കാദർ, കെ.കെ. അബ്്ദുല്ല മാസ്റ്റർ, കെ.പി. മൊയ്തീൻകുട്ടി, പി. അബ്്ദുൽറഹ്മാൻ, എം.വി. കുഞ്ഞിരാമൻ മാസ്റ്റർ, കെ. പത്മിനി, എൻ.എൻ. ആബു, കേളോത്ത് മമ്മദ്് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.