ഡി.വൈ.എഫ്.ഐ പിണറായി ബ്ലോക്ക് സമ്മേളനം

തലശ്ശേരി: എരുവട്ടി പെനാങ്കി മെട്ടയിൽ തുടങ്ങി. പൊതുസമ്മേളന നഗരിയിലേക്കുള്ള കൊടിമരജാഥ പടുവിലായി രക്തസാക്ഷി കെ. മോഹനൻ സ്മാരക സ്തൂപത്തിൽനിന്ന് സി.പി.എം ജില്ല കമ്മിറ്റി അംഗം പി. ബാലൻ, ബ്ലോക്ക് സെക്രട്ടറി എ. നിഖിൽ കുമാറിന് നൽകി ഉദ്ഘാടനം ചെയ്തു. പതാക ജാഥ ചിറക്കുനി അബു-ചാത്തുക്കുട്ടി സ്മാരക സ്തൂപത്തിൽനിന്ന് സി.പി.എം പിണറായി ഏരിയ സെക്രട്ടറി കെ. ശശിധരൻ, പി.എം. അഖിലിന് നൽകി ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർമാൻ കെ.പി. സദു പതാക ഉയർത്തി. പ്രതിനിധി സമ്മേളനം ശനിയാഴ്ച രാവിലെ 10ന് കേന്ദ്ര കമ്മിറ്റി അംഗം നിധിൻ കണിച്ചേരി ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകീട്ട് യുവജന പ്രകടനം നടക്കും. തുടർന്ന് എരുവട്ടിയിൽ പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം എ.എ. റഹീം ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.