P1 REPLACE NEWS ========കനത്ത മഴ; രണ്ട്​ മരണം

ഒന്നാം പേജിലെ 'കനത്ത മഴ; രണ്ട് മരണം' എന്ന വാർത്ത മാറ്റി ഇത് വെക്കുക. തിരുവനന്തപുരത്ത് മരിച്ചയാളുടെ പേരുകൂടി ഉൾപ്പെടുത്തിയാണ് മാറ്റം സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് പല ഭാഗങ്ങളിലും കനത്തമഴ തുടരുന്നു. 24 മണിക്കൂറിനിടെ രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് കൂരിക്കുണ്ട് ഷംസുദ്ധീ​െൻറ ഏക മകൻ രണ്ട് വയസ്സുകാരൻ മുഹമ്മദ് ഷാമിൽ വീടിന് സമീപത്തെ തോട്ടിൽവീണ് മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയും മരിച്ചു. പുതുക്കുറിച്ചി ക്രിസ്ത്യന്‍ ദേവാലയത്തിനു സമീപം തെരുവില്‍ തൈവിളാകത്ത് സൈറസ് അടിമയാണ് (55) മരിച്ചത്. സംസ്ഥാനത്ത് 36 വീടുകൾ പൂർണമായും മൂന്ന് വീടുകൾ ഭാഗികമായും തകർന്നു. ദുരന്തനിവാരണ അതോറിറ്റി പ്രഖ്യാപിച്ചിരുന്ന അതിശക്തമായ മഴ മുന്നറിയിപ്പ് ബുധനാഴ്ച അവസാനിച്ചു. അതേ സമയം സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട്. എറണാകുളം ജില്ലയിലെ പിറവത്താണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ മഴ ലഭിച്ചത് 16 സ​െൻറീമീറ്റർ. വയനാട് വൈത്തിരിയിൽ 15 സ​െൻറീമീറ്ററും പാലക്കാട്, കോട്ടയം ജില്ലയിലെ കോഴ, വൈക്കം എന്നിവിടങ്ങളിൽ 13 സ​െൻറീമീറ്ററും മഴ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലും രണ്ട് സ​െൻറീമീറ്ററാണ് മഴ. കേരള ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽനിന്ന് മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇൗ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപി​െൻറ പടിഞ്ഞാറുഭാഗത്തും അറബിക്കടലി​െൻറ വടക്കുഭാഗത്തും മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. തുടര്‍ച്ചയായി ശക്തമായ മഴ ലഭിച്ചാല്‍ പെെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയുണ്ടാകാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.