മലയോര ഗ്രാമത്തില്‍ നക്സല്‍ സാന്നിധ്യമെന്ന്

മംഗളൂരു: ഉപ്പിനങ്ങാടിക്കടുത്ത അട്ടഹോളെ ശിരാധി മലയോര ഗ്രാമത്തില്‍ നക്സല്‍ സംഘം വീടുകള്‍ കയറിയതായി പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചു. മിട്ടമജല്‍ പ്രദേശത്തെ സുരേഷ്, ലീന, മോഹന്‍ എന്നിവരുടെ വീടുകളിലാണ് സ്ത്രീ ഉള്‍പ്പെടെ മൂന്നുപേർ എത്തിയത്. ഭക്ഷണം ആവശ്യപ്പെട്ട സംഘം ലാപ്ടോപ്പും മൊബൈല്‍ ഫോണും ചാര്‍ജ് ചെയ്യുകയും ചെയ്തു. അരി, പഞ്ചസാര, പച്ചക്കറി എന്നിവയും ചോദിച്ചുവാങ്ങി. നക്സലുകള്‍ എന്ന് പരിചയപ്പെടുത്തിയാണ് ആവശ്യങ്ങള്‍ അറിയിച്ചത്. പ്രദേശത്ത് ആൻറി നക്സല്‍ സ്ക്വാഡ് ജാഗ്രത പുലര്‍ത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.