ഒാണം-ബക്രീദ്​ വിപണി

കണ്ണൂർ: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ജില്ലയിൽ 140 ഓണം-ബക്രീദ് വിപണികൾ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 20 മുതൽ 24 വരെയാണ് വിപണികൾ പ്രവർത്തിക്കുക. കൃഷിവകുപ്പി​െൻറ 107 വിപണികളും ഹോർട്ടികോർപ്പി​െൻറ 28 വിപണികളും വി.എഫ്.പി.സി.കെയുടെ എട്ട് വിപണികളുമാണ് ഉണ്ടാകുക. ജില്ലയിലെ കർഷകർ ഉൽപാദിപ്പിക്കുന്ന നാടൻ പച്ചക്കറികൾ, വിപണിയിലെ സംഭരണവിലെയക്കാൾ 10 ശതമാനം അധികം നൽകിയാണ് സംഭരിക്കുന്നത്. എന്നാൽ, ഉപഭോകതാക്കൾക്ക് ഇത് 20 ശതമാനം വിലക്കുറവിൽ ലഭിക്കും. നല്ല പരിപാലന രീതിയിൽ (ജി.എ.പി) ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ 20 ശതമാനം അധികം വില നൽകി സംഭരിച്ച് 10 ശതമാനം വിലക്കുറവിലാണ് വിൽക്കുക. സംഭരണത്തിനായി കർഷകരുടെ കൈവശമുള്ള പച്ചക്കറിയുടെ വിവരങ്ങൾ അതത് കൃഷിഭവനിൽ ആഗസ്റ്റ് 14ന് മുമ്പായി അറിയിക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.