കുഴൽക്കിണറുകൾ അനിവാര്യ ഘട്ടത്തിൽ മാത്രം ^ജല പാർലമെൻറ്​

കുഴൽക്കിണറുകൾ അനിവാര്യ ഘട്ടത്തിൽ മാത്രം -ജല പാർലമ​െൻറ് കണ്ണൂർ: സൗകര്യവും സാമ്പത്തികലാഭവും പരിഗണിച്ച് കുഴൽക്കിണറുകളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ മാത്രമായി ജനങ്ങൾ കുഴൽക്കിണർ കുത്തൽ പരിമിതപ്പെടുത്തണമെന്നും ജില്ല പഞ്ചായത്ത് സംഘടിപ്പിച്ച ജല പാർലമ​െൻറ് ആവശ്യപ്പെട്ടു. സ്വന്തമായി കിണർ കുഴിക്കാൻ സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ കുടിവെള്ളത്തിനായി പൊതുകിണറുകളെ ആശ്രയിക്കണം. കുടിവെള്ളത്തിനുള്ള അവസാന മാർഗമെന്ന രീതിയിൽ മാത്രമേ കുഴൽക്കിണറിനെ കാണാൻ പാടുള്ളൂ എന്നും യോഗം അറിയിച്ചു. ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. ജലസംരക്ഷണത്തിനായി തദ്ദേശ സ്ഥാപനങ്ങൾ സംയുക്ത പദ്ധതികൾ നടപ്പാക്കണമെന്ന് അവർ പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന ജലപാർലമ​െൻറ് തീരുമാനത്തി​െൻറ അടിസ്ഥാനത്തിൽ മഴവെള്ള സംഭരണം ഉൾപ്പെടെ വിവിധ ജലസംരക്ഷണ പ്രവർത്തനം നടപ്പാക്കിയ 28 ഗ്രാമപഞ്ചായത്തുകളിൽ ജലലഭ്യത വർധിച്ചതായി അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ചൂണ്ടിക്കാട്ടി. ബാക്കിയുള്ള പഞ്ചായത്തുകളും നഗരസഭകളും കോർപറേഷനും ഈ വർഷം ജലസംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ടാങ്കറുകൾ വഴിയുള്ള കുടിവെള്ള വിതരണം ജില്ലയിൽ ഇതുവരെ ആരംഭിക്കേണ്ടി വന്നിട്ടില്ലെന്ന് എ.ഡി.എം ഇ. മുഹമ്മദ് യൂസഫ് പറഞ്ഞു. ജലസംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള മാർഗരേഖകൾ ഉൾപ്പെടുത്തിയ ഹരിതകേരളം മിഷ​െൻറ കൈപ്പുസ്തകം വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.പി. ജയബാലൻ മാസ്റ്റർ, വി.കെ. സുരേഷ് ബാബു, ജില്ല പഞ്ചായത്ത് അംഗം തോമസ് വർഗീസ്, ദാരിദ്യ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ കെ.എം. രാമകൃഷ്ണൻ, ജില്ല പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ, ആസൂത്രണ സമിതി അംഗം കെ.വി. ഗോവിന്ദൻ, ഹരിതകേരളം മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.