വിദ്യാർഥിനിയെ പീഡിപ്പിച്ച മദ്​റസ അധ്യാപകൻ പൊലീസ് കസ്​റ്റഡിയിൽ

പാപ്പിനിശ്ശേരി: മദ്റസ വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ മദ്റസ അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ. ആലക്കോട് സ്വദേശി കെ.വി. മുഹമ്മദ് റാഫിയാണ് (32) പൊലീസ് പിടിയിലായത്. കുട്ടിയുടെ മാതാപിതാക്കൾ പൊലീസിലും ചൈൽഡ്‌ലൈനിലും പരാതി നൽകിയിരുന്നു. തുടർന്ന് വളപട്ടണം സി.ഐ എം. കൃഷ്ണ​െൻറ നിർദേശത്തെ തുടർന്ന് കണ്ണൂർ െപാലീസ് വനിത സെല്ലിലെ എസ്.ഐ സുധ പെൺകുട്ടിയിൽനിന്ന് മൊഴിയെടുത്തിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച രാവിലെ ആലക്കോട്ടെ വീട്ടിലെത്തി റാഫിയെ െപാലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ അഞ്ചുവർഷമായി ഇവിടെ ജോലിചെയ്യുന്ന ഇയാൾ 2017 ഒക്ടോബർ മുതൽ പെൺകുട്ടിയെ പീഡിപ്പിക്കുന്നതായാണ് പരാതി. കസ്റ്റഡിയിലെടുത്ത അധ്യാപകനെ വിശദമായി ചോദ്യംചെയ്തുവരുകയാണെന്ന് വളപട്ടണം സി.ഐ എം. കൃഷ്ണൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.