അഴിമുഖം തുറന്നിട്ടും ചിത്താരിപ്പുഴ കടലിലേക്കില്ല; അജാനൂർ ഫിഷ്​ലാൻഡിങ്​ സെൻററിന് വൻ ഭീഷണി

കാഞ്ഞങ്ങാട്: ഏറെ പാടുപെട്ട് അഴിമുഖം തുറന്നിട്ടും ഗതിമാറിയ ചിത്താരിപ്പുഴ കടലിലേക്ക് ഒഴുകുന്നില്ല. ഇത് അജാനൂർ ഫിഷ്ലാൻഡിങ് സ​െൻററിന് വൻഭീഷണിയായി. ജില്ല കലക്ടറുടെ നിർദേശ പ്രകാരം ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അഴിമുഖത്തെ മണൽത്തിട്ട കീറിമുറിച്ച് കടലിലേക്ക് തോട് കീറിയത്. ചൊവ്വാഴ്ച ആരംഭിച്ച പ്രവൃത്തി മഴകാരണം പൂർത്തീകരിക്കാനായില്ല. ബുധനാഴ്ചയാണ് അഴിമുഖം തുറക്കാനായത്. രണ്ട് മണ്ണുമാന്തിയന്ത്രങ്ങളുടെ സഹായത്തോടെ പത്തോളം തൊഴിലാളികൾ മണിക്കൂറുകളോളം പ്രയത്നിച്ചാണ് അഴിമുഖം തുറന്നത്. 30,000 രൂപ ഇതിനായി വിനിയോഗിച്ചു. തോട് കീറിയയുടനെ കുറച്ച് വെള്ളം കടലിലേക്ക് ഒഴുകിപ്പോയെങ്കിലും പിന്നീട് പുഴ തെക്കോട്ടുള്ള ഒഴുക്ക് തുടരുകയാണുണ്ടായത്. അഴിമുഖത്ത് വൻതോതിൽ മണൽ അടിഞ്ഞുകൂടിയതിനെ തുടർന്നാണ് കനത്ത മഴയിൽ നീരൊഴുക്ക് വർധിച്ച ചിത്താരിപ്പുഴ അരകിലോമീറ്ററോളം തെക്കു ഭാഗത്തേക്ക് ഗതിമാറി ഒഴുകിയത്. അജാനൂർ കടപ്പുറത്തെ നിർദിഷ്ട മത്സ്യബന്ധന തുറമുഖപദ്ധതി പ്രദേശത്തിനരികിൽ മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന ഫിഷ് ലാൻഡിങ് സ​െൻററി​െൻറ 40 മീറ്ററോളം അടുത്തേക്ക് പുഴ എത്തിയിരിക്കുകയാണ്. ശക്തിയായ ഒഴുക്കിൽ കരയിടിഞ്ഞ് ഫിഷ് ലാൻഡിങ് സ​െൻറർ അപകടത്തിലാകുമെന്ന് ആശങ്കയുയർന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും നാട്ടുകാരും പ്രതിഷേധമുയർത്തിയതിനെ തുടർന്നാണ് ജില്ല കലക്ടർ ഇടപെട്ടത്. അഴിമുഖം തുറന്നത് വിഫലമായ സാഹചര്യത്തിൽ ഒഴുക്ക് കടലിലേക്ക് തിരിച്ചുവിടാൻ പുഴക്ക് കുറുകെ ബണ്ട് നിർമിക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. ഇതിന് ഫണ്ട് അനുവദിച്ചുകിട്ടാൻ കാലതാമസമുണ്ടാകുമെന്നത് ആശങ്ക വർധിപ്പിക്കുകയാണ്. പുഴയുടെ ഗതിമാറിയുള്ള ഒഴുക്ക് തുടർന്നാൽ ഫിഷ്ലാൻഡിങ് സ​െൻററി​െൻറ കര ഇടിഞ്ഞുവീണേക്കുമെന്നും മത്സ്യ വള്ളങ്ങൾക്കും ബോട്ടുകൾക്കും കരയടുക്കാൻ പറ്റാത്ത സ്ഥിതിയുണ്ടാകുമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. അതേസമയം, അഴിമുഖം തുറന്നതിലെ അപാകതയാണ് പുഴവെള്ളം കടലിലേക്ക് ഒഴുകുന്നതിന് തടസ്സമായതെന്നും നിലവിൽ തോട് കീറിയഭാഗത്ത് കുേറക്കൂടി ആഴത്തിൽ മണൽ നീക്കിയാൽ പ്രശ്നം പരിഹരിക്കാനാവുമെന്നും ---------------മത്സ്യത്തൊഴിലാളിക്ക് അഭിപ്രായമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.