സ്വാഗതസംഘം രൂപവത്കരിച്ചു

ഇരിട്ടി: നവംബർ 21, 22, 23 തീയതികളിൽ നടക്കുന്ന സി.പി.എം ഇരിട്ടി ഏരിയ സമ്മേളനത്തിന് പായം ലോക്കലിലെ കോളിക്കടവിൽ 201 അംഗ സ്വാഗതസംഘമായി. ഏരിയ സമ്മേളനത്തിന് മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങൾ ഒക്ടോബർ 15ന് പൂർത്തീകരിക്കും. ഏരിയയിലെ 11 ലോക്കൽ സമ്മേളനങ്ങളും ഇതി​െൻറ തുടർച്ചയായി ചേരും. സ്വാഗതസംഘം രൂപവത്കരണയോഗം കോളിക്കടവിൽ ജില്ല സെക്രേട്ടറിയറ്റ് അംഗം എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ. അശോകൻ അധ്യക്ഷതവഹിച്ചു. ഭാരവാഹികൾ: എൻ. അശോകൻ (ചെയർ.), കെ.പി. നാരായണൻ, ജെ. സുശീൽ ബാബു (വൈസ് ചെയർ.), പി. പ്രകാശൻ (കൺ.), അഡ്വ. എം. വിനോദ്കുമാർ, വി.കെ. പ്രേമരാജൻ, എൻ. രവീന്ദ്രൻ (ജോ. കൺ.). വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.