സാഗർ മാല പദ്ധതി നാവികസേനക്ക് പുത്തനുണർവേകും ^അഡ്മിറൽ സുനിൽ ലാംബ

സാഗർ മാല പദ്ധതി നാവികസേനക്ക് പുത്തനുണർവേകും -അഡ്മിറൽ സുനിൽ ലാംബ പയ്യന്നൂർ: ഭാരതത്തി​െൻറ എല്ലാ രംഗത്തുമുള്ള വളർച്ചക്കാവശ്യമായ പദ്ധതിയായ സാഗർ മാല പദ്ധതി ഇന്ത്യൻ നാവികസേനക്ക് പുത്തനുണർവ് നൽകുമെന്നും കടൽത്തീരം സംരക്ഷിക്കാൻ സേന സുസജ്ജമാണെന്നും അഡ്മിറൽ സുനിൽ ലാംബ. ഏഴിമല നേവൽ അക്കാദമിയിലെ പുതിയ ബാച്ചി​െൻറ പാസിങ് ഔട്ട് പരേഡിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ 90 ശതമാനം ഊർജ ഉൽപാദനത്തി​െൻറയും കേന്ദ്രമാണ് സമുദ്രങ്ങൾ. നാവികസേനയിൽ വനിതകൾക്ക് ധാരാളം അവസരങ്ങളുണ്ടെന്നും കൂടുതൽ പേർ ഈ രംഗത്തേക്ക് വരുന്നത് നാവികസേനക്ക് കരുത്ത് പകരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.