രാജീവ് ഗാന്ധി സ്കൂളിന്​ ചാമ്പ്യൻഷിപ്

പാനൂർ: പാനൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലും ഹൈസ്കൂൾ അറബിക്, സംസ്കൃതം കലോത്സവങ്ങളിലും രാജീവ് ഗാന്ധി സ്കൂൾ ചാമ്പ്യൻഷിപ് നേടി. എൽ.പി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം കണ്ണംവള്ളി എൽ.പി.എസും ഈസ്റ്റ് വള്ള്യായി യു.പി.എസും കൊളവല്ലൂർ എൽ.പി.എസും പാനൂർ യു.പി.എസും പങ്കിട്ടു. രണ്ടാംസ്ഥാനം ശ്രീനാരായണ എൽ.പിയും കൂരാറ എൽ.പിയും നേടി. മൂന്നാംസ്ഥാനം വള്ള്യായി യു.പി.എസ് കരസ്ഥമാക്കി. യു.പി വിഭാഗം ഒന്നാംസ്ഥാനം പാനൂർ യു.പി.എസും രണ്ടാംസ്ഥാനം അബ്ദുറഹ്മാൻ യു.പി.എസും നേടി. മൂന്നാംസ്ഥാനം ഈസ്റ്റ് വള്ള്യായി യു.പിയും കൊളവല്ലൂർ യു.പിയും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം പി.ആർ.എം.എച്ച്.എസ്.എസ് പാനൂരും മൂന്നാം സ്ഥാനം പി.ആർ.എം കൊളവല്ലൂർ എച്ച്.എസ്.എസും നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ രണ്ടാംസ്ഥാനം പി.ആർ.എം കൊളവല്ലൂർ എച്ച്.എസ്.എസ് പാനൂരും മൂന്നാംസ്ഥാനം കെ.കെ.വി മെമ്മോറിയൽ എച്ച്.എസ്.എസ് പാനൂരും കരസ്ഥമാക്കി. സംസ്കൃതോത്സവം യു.പി വിഭാഗത്തിൽ ഒന്നാംസ്ഥാനം പാനൂർ യു.പിയും രണ്ടാംസ്ഥാനം വള്ള്യായി യു.പിയും മൂന്നാംസ്ഥാനം ജി.ഡി.എസ് യു.പിയും നേടി. സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാംസ്ഥാനം പി.ആർ.എം എച്ച്.എസ്.എസ് പാനൂരും മൂന്നാംസ്ഥാനം കൊളവല്ലൂർ പി.ആർ.എം സ്കൂളും കരസ്ഥമാക്കി. അറബിക് സാഹിത്യോത്സവം എൽ.പി വിഭാഗത്തിൽ ഒന്നാംസ്ഥാനം കണ്ണംവള്ളി എൽ.പി.എസും രണ്ടാംസ്ഥാനം സരസ്വതിവിജയം യു.പി.എസും മൂന്നാംസ്ഥാനം ജി.എൽ.പി കുറാറയും നേടി. യു.പി വിഭാഗത്തിൽ ഒന്നാംസ്ഥാനം ടി.പി.ജി. എം.യു.പി.എസ് കണ്ണങ്കോട് കരസ്ഥമാക്കി. രണ്ടാംസ്ഥാനം പാറേമ്മൽ യു.പി. എസും നജാത്ത് സ്കൂളും പങ്കിട്ടു. മൂന്നാം സ്ഥാനം കടവത്തൂർ വെസ്റ്റ് യു.പി നേടി. അറബിക് കലോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം പി.ആർ.എം കൊളവല്ലൂർ എച്ച്.എസ്.എസ് പാനൂരും മൂന്നാംസ്ഥാനം കെ-.കെ.വി പാനൂരും കരസ്ഥമാക്കി. ഉപജില്ല സ്കൂൾ കലോത്സവം സമാപനസമ്മേളനം കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. അശോകൻ ഉദ്ഘാടനംചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സി.കെ. സുനിൽകുമാർ അധ്യക്ഷതവഹിച്ചു. തലശ്ശേരി ഡി.ഇ.ഒ കെ. ശശിപ്രഭ സമ്മാനദാനം നടത്തി. പഞ്ചായത്ത് പ്രസിഡൻറുമാരായ കരുവാങ്കണ്ടി ബാലൻ, കാട്ടൂർ മഹമൂദ്, ബ്ലോക്ക് മെംബർമാരായ സി.വി.എ. ജലീൽ, ഡോ. സൽമ മഹമൂദ്, പഞ്ചായത്തംഗം കെ. കനകം, ബി.പി.ഒ എം.പി. പ്രദീപൻ, ആർ.കെ. നാണു, കെ. കൃഷ്ണൻ, വി.കെ. സ്മിത, എം. ഷീബ, സി.പി. സുധീന്ദ്രൻ, വി. ദിലീപ്കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.