ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂനിയന്‍ സമ്മേളനം

മട്ടന്നൂര്‍: ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂനിയന്‍ കണ്ണൂര്‍ എസ്.എസ്.എ സമ്മേളനത്തിന് തുടക്കം. ബി.എസ്.എന്‍.എല്‍ മേഖലയിലെ ഏറ്റവും വലിയ അംഗീകൃത സംഘടനയുടെ കണ്ണൂര്‍, കാസര്‍കോട്, മാഹി ജില്ലകളുടെ ഒമ്പതാമത് വാര്‍ഷിക സമ്മേളനം മട്ടന്നൂരില്‍ കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ജില്ല പ്രസിഡൻറ് രവീന്ദ്രന്‍ കൊടക്കാട് അധ്യക്ഷത വഹിച്ചു. കെ. ഗംഗാധരന്‍ രക്തസാക്ഷിപ്രമേയവും സി.എ. സുരേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബി.എസ്.എന്‍.എല്‍ ജോ. ജനറല്‍ മാനേജര്‍ അശോക് കല്ലാര്‍, അസി. ജനറല്‍ മാനേജര്‍ അജയ്കുമാര്‍, വിവിധ ട്രേഡ് യൂനിയന്‍- സര്‍വിസ് സംഘടന നേതാക്കളായ കെ. മനോഹരന്‍, എം.എസ്. രാജേന്ദ്രന്‍, എ.കെ. ബീന, കെ. ബാഹുലേയന്‍, ടി.ആര്‍. രാജന്‍, ജി. നന്ദനന്‍, കെ. മോഹനന്‍, എം.വി. കുര്യാക്കോസ്, വി. ഭാഗ്യലക്ഷ്മി, വി.വി. കൃഷ്ണന്‍, എം.ടി. നന്ദകുമാര്‍, എന്‍.വി. ചന്ദ്രബാബു, കാരായി ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി. പുരുഷോത്തമന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ വി. അശോകന്‍ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം സര്‍ക്കിള്‍ സെക്രട്ടറി കെ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.വി. രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഖിലേന്ത്യ നേതാക്കളായ എം. വിജയകുമാര്‍, പ്രതാപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരിക സമ്മേളനം നഗരസഭ ചെയര്‍മാന്‍ അനിത വേണു ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല വൈസ്പ്രസിഡൻറ് എന്‍.വി. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. പ്രഫ. കെ.വി. സജയ് പ്രഭാഷണം നടത്തി. കെ.കെ. അഭിമന്യു സ്വാഗതവും പി.എം. രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു. സമ്മേളനം ശനിയാഴ്ച സമാപിക്കും. ഉച്ചക്ക് 12ന് യാത്രയയപ്പ് സമ്മേളനം മുന്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി വി. എ.എന്‍. നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി പി.വി. രാജന്‍, ജില്ല വൈസ് പ്രസിഡൻറുമാരായ സി.എം. സുരേഷ്, കെ. ഗംഗാധരന്‍ എന്നിവര്‍ക്കാണ് യാത്രയയപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.