തലശ്ശേരി: ജാമ്യവ്യവസ്ഥ ലംഘിച്ച ആർ.എസ്.എസ് പ്രവർത്തകെൻറ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തലശ്ശേരി പൊലീസ് കോടതിയെ സമീപിക്കും. കഴിഞ്ഞദിവസം മുൻകരുതലെന്ന നിലയിൽ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത കിഴേക്ക പാലയാെട്ട സരോവരത്തിൽ സനീഷിെൻറ (32) ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജില്ല കോടതിയെ സമീപിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. അപേക്ഷ പൊലീസ് അടുത്തദിവസംതന്നെ നൽകും. ജനുവരി 17ന് രാവിലെ പഠനയാത്ര കഴിെഞ്ഞത്തിയ ഗവ. ബ്രണ്ണൻ കോളജ് വിദ്യാർഥികളെയും ടൂർ ഒാപറേറ്ററായ അറിലിനെയും ആക്രമിച്ച കേസിൽ ഒന്നാം പ്രതിയാണ് സനീഷ്. ഇൗ കേസിൽ അറസ്റ്റിലായ സനീഷിന് ധർമടം വില്ലേജിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഭീഷണിപ്പെടുത്തി സ്വത്ത് തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട ക്വേട്ടഷൻ സംഘത്തെക്കുറിച്ച് അന്വേഷിക്കുന്നതിനിടയിലാണ് സനീഷിനെ വീട്ടിൽനിന്ന് പൊലീസ് പിടികൂടിയത്. എന്നാൽ, പിന്നീട് വിട്ടയച്ചു. ബ്രണ്ണൻ കോളജിൽ കുട്ടികളെ ആക്രമിച്ച സംഘത്തിന് ക്വേട്ടഷൻ സംഘവുമായി ബന്ധമുണ്ടെന്ന സൂചനയെ തുടർന്ന് നടത്തിയ വിശദ അന്വേഷണത്തിലാണ് സനീഷ് കോടതിയുടെ ജാമ്യവ്യവസ്ഥക്ക് വിരുദ്ധമായി വീട്ടിൽ കഴിഞ്ഞത് കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.