മാഹി: മാഹി മേഖലയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് 970 രൂപയുടെ ശമ്പളവർധന. ബുധനാഴ്ച മാഹി ലേബർ ഓഫിസർ കെ. മനോജ് കുമാറിെൻറ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. പെട്രോൾ പമ്പുടമകളെ പ്രതിനിധാനം ചെയ്ത് മാഹി പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻറ് പി.എൻ. ഗണേശൻ, സെക്രട്ടറി സുജിത്ത്, മാഹി വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ. അനിൽകുമാർ, ധനീഷ്, പ്രഭാകരൻ, തൊഴിലാളി യൂനിയനുകൾക്കുവേണ്ടി എ. പ്രേമരാജൻ, ടി. സുരേന്ദ്രൻ, പി.സി. പ്രകാശൻ (സി.ഐ.ടി.യു), കെ. മോഹനൻ (ഐ.എൻ.ടി.യു.സി), എ. ശ്രീജിത്ത് (ബി.എം.എസ്) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന വർധന മാഹി മേഖലയിലെ 16ഒാളം പമ്പുകളിലെ 300ലേറെ ജീവനക്കാർക്ക് ലഭിക്കും.യൂനിയൻ നേതാക്കൾ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ അടുത്ത മാസം ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യാമെന്നും പമ്പ് ഉടമകൾ ഉറപ്പുനൽകിയതായി നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.