രാ​മ​ന്ത​ളി​യി​ലെ മാ​ലി​ന്യ​പ്ര​ശ്‌​നം: അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം തു​ട​ങ്ങി

പയ്യന്നൂർ: നാവിക അക്കാദമിയുടെ മാലിന്യപ്ലാൻറ് മാറ്റിസ്ഥാപിക്കാത്ത സാഹചര്യത്തില്‍ സര്‍വകക്ഷി പിന്തുണയോടെ രൂപവത്കരിച്ച ജനകീയ സംരക്ഷണ സമിതി‍ രാമന്തളി സെന്‍ട്രലില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നേതാവ് പി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. വിവിധ കക്ഷിനേതാക്കളായ ടി.ഐ. മധുസൂദനൻ, കെ.വി. ബാബു, പി. ജയൻ, കെ.വി. വിജയൻ, ഇഖ്ബാൽ പോപുലർ, എൻ.പി. ഭാസ്കരൻ, പാവൂർ നാരായണൻ, സി. സത്യപാലൻ, സുഭീഷ് സുധി, കൊയക്കീൽ പദ്മനാഭൻ, ഒ.കെ. ശശി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.വി. ഗോവിന്ദൻ സ്വാഗതം പറഞ്ഞു. ആവശ്യം ഉന്നയിച്ച് ഏപ്രില്‍ ആറിന് രാമന്തളി പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തും. വിദ്യാര്‍ഥികളുടെ പരീക്ഷകളെ ബാധിക്കാതിരിക്കാനാണ് ഹര്‍ത്താല്‍ ആറിന് നടത്താന്‍ തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.