വാ​ഗ്​​ദാ​നം ന​ട​പ്പാ​യി​ല്ല: കു​ടി​വെ​ള്ള​വി​ത​ര​ണ പ​ദ്ധ​തി ക​ട​ലാ​സി​ലൊ​തു​ങ്ങി

ചക്കരക്കല്ല്: ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് നിവാസികൾക്ക് കോർപറേഷൻ നടപ്പിലാക്കുമെന്ന് വാഗ്ദാനം നൽകിയ കുടിവെള്ള വിതരണപദ്ധതി കടലാസിലൊതുങ്ങി. നിരന്തരം മാലിന്യംതള്ളൽ കാരണം പ്രദേശത്ത് മലിനമായ കിണറുകളിലെ വെള്ളം ഉപയോഗശൂന്യമായതോടെയാണ് ബദൽ കുടിവെള്ളപദ്ധതി മുനിസിപ്പാലിറ്റി ഏർപ്പാടാക്കിയത്. ജലവകുപ്പുമായി ചേർന്ന് തയാറാക്കിയ പദ്ധതി വർഷങ്ങൾക്കു മുമ്പാണ് പ്രഖ്യാപിച്ചത്. പ്രദേശത്ത് നേരേത്ത ചേലോറ പഞ്ചായത്ത് ഏർപ്പെടുത്തിയ കുടിവെള്ളവിതരണം വളരെ പരിമിതമാണ്. ഇേപ്പാൾ വെള്ളം പമ്പ്ചെയ്യുന്ന പൊതുകിണർ വറ്റിയ നിലയിലാണ്. രണ്ട് ദിവസം കൂടുേമ്പാൾ മാത്രമാണ് ഇപ്പോൾ പമ്പ് ചെയ്യുന്നത്. പ്രദേശത്തെ 125 കുടുംബങ്ങളിലും കുടിവെള്ളം പലേപ്പാഴും ലഭിക്കാത്ത അവസ്ഥയുമാണ്. മുൻവർഷങ്ങളിൽ അധികൃതർ ലോറികളിൽ കുടിവെള്ളവിതരണം നടത്തിയിരുന്നു. മുനിസിപ്പാലിറ്റി മാറി കോർപറേഷൻ നിലവിൽ വരുേമ്പാൾ പ്രദേശത്തെ കുടിവെള്ളവിതരണം കാര്യക്ഷമമാക്കുമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം നൽകിയവരെയും ഇപ്പോൾ കാണാനില്ലെന്നും ഇവർ പറയുന്നു. തങ്ങളുടെ കുടിവെള്ളപ്രശ്നം എേപ്പാഴെങ്കിലും ശാശ്വതപരിഹാരം കാണുമോയെന്നാണ് പ്രദേശവാസികളുടെ ചോദ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.