പക്ഷിനിരീക്ഷണം: ജില്ലതല ശിൽപശാല ജൂ​ലൈ എട്ടിന്​

കാസർകോട്: ജില്ലയിൽ പക്ഷിഭൂപടം തയാറാക്കുന്നതി​െൻറ ഭാഗമായി പക്ഷിനിരീക്ഷണത്തിൽ താൽപര്യമുള്ളവർക്ക് ജൂൈല എട്ടിന് രാവിലെ 10ന് വിദ്യാനഗർ വനശ്രീ കോംപ്ലക്സിൽ ഏകദിന ശിൽപശാല നടത്തുന്നു. രണ്ടു ഘട്ടങ്ങളിലായി തയാറാക്കുന്ന ഭൂപടത്തി​െൻറ മഴക്കാല സർവേ ജൂൈല 15 മുതൽ സെപ്റ്റംബർ 14വരെയും വേനൽക്കാല സർവേ 2018 ജനുവരി 13 മുതൽ മാർച്ച് 13വരെയും നടക്കും. ജില്ലയിൽ എത്രതരം പക്ഷികളുണ്ടെന്നും ദേശാടനത്തിന് വന്നുപോകുന്ന പക്ഷികൾ ഏതൊക്കെയാണെന്നും അവയുടെ ആവാസവ്യവസ്ഥയുടെ പ്രത്യേകതകൾ എന്തെല്ലാം തുടങ്ങി പക്ഷികളെ സംബന്ധിച്ച സമഗ്ര വിവരങ്ങളാണ് ജനപങ്കാളിത്തത്തോടെ തയാറാക്കുന്നത്. ശിൽപശാലയിലും തുടർപ്രവർത്തനങ്ങളിലും പങ്കാളികളാകാൻ താൽപര്യമുള്ളവർ 8547603843, 9995709530 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.