ഉടുമ്പുന്തല കവർച്ചക്കേസ് വഴിത്തിരിവിൽ

തൃക്കരിപ്പൂർ: ഉടുമ്പുന്തലയിൽ വീട്ടമ്മയെ കത്തിമുനയിൽ നിർത്തി പണം കവർന്നുവെന്ന കേസ് വഴിത്തിരിവിൽ. കഴിഞ്ഞമാസം 17നാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയിൽനിന്ന് വിശദമായി മൊഴിയെടുത്ത പൊലീസ് കേസേന്വഷണം തുടരുന്നതുമായി ബന്ധപ്പെട്ട വൈരുധ്യങ്ങളിൽ അകപ്പെട്ടു. ഉടുമ്പുന്തല പുനത്തിലിലെ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ രണ്ടംഗസംഘം 55,000 രൂപ കവർന്നുവെന്ന പരാതി കെട്ടുകഥയാണോ എന്നാണ് പരിശോധിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. വീട്ടിലെ ആവശ്യത്തിന് കരുതിെവച്ച തുക പലർക്കായി വായ്പ നൽകിയിരുന്നുവെന്നും, തുക സമയത്ത് തിരിച്ചുകിട്ടാതെ വന്നുവെന്നും പൊലീസ് വിശദീകരിക്കുന്നു. സംഭവം നടന്നു പത്തുദിവസത്തിനുള്ളിൽ ഉടുമ്പുന്തല പ്രദേശത്തെ ചില വ്യാപാരികളും പരാതിക്കാരിയുടെ ബന്ധുക്കളും ഉൾപ്പെടെ 20ൽപരം പേരുടെ മൊബൈൽഫോണുകളുടെ കാൾലിസ്റ്റ് പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. 17ന് വൈകീട്ട് സംഭവം നടന്നുവെന്ന വിവരം ലഭിച്ചു പത്തുമിനിറ്റിനകം പരാതിക്കാരിയുടെ ഫോണിൽനിന്നുപോയ മൂന്ന് കാളുകളെ ചുറ്റിപ്പറ്റിനടന്ന അന്വേഷണമാണ് വഴിത്തിരിവായത്. നീലേശ്വരം സി.ഐ വി. ഉണ്ണികൃഷ്‍ണ​െൻറ നേതൃത്വത്തിൽ ചന്തേര എസ്.ഐ കെ.വി. ഉമേശ​െൻറ നേതൃത്വത്തിലാണ് പരാതിക്കാരിയുടെ വിശദമൊഴി രേഖപ്പെടുത്തിയത്. കൂടുതൽ ചോദ്യം ചെയ്യുന്നതോടെ സംഭവത്തി​െൻറ നിജസ്ഥിതി ബോധ്യമാവും. സ്ത്രീകളുടെ ശൈലിയിൽ സംസാരിച്ച രണ്ടുപേരിൽ ഒരാൾ പ്രധാനവാതിൽ അടച്ചുപൂട്ടിക്കുകയും മറ്റേയാൾ കഴുത്തിന് കത്തിവെച്ച് പണവും ആഭരണവും ആവശ്യപ്പെട്ടുവെന്നായിരുന്നു വീട്ടമ്മ പൊലീസിൽ നൽകിയ ആദ്യമൊഴി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.