വ്യാപാരോത്സവ്​ നറുക്കെടുപ്പ്​ സെപ്​റ്റംബർ ഒമ്പതിന്​

തലശ്ശേരി: വ്യാപാരോത്സവ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് സെപ്റ്റംബർ ഒമ്പതിന് നടത്തും. തലശ്ശേരി നഗരസഭയുടെ 150ാം വാർഷികത്തോടനുബന്ധിച്ച് നഗരസഭ പരിധിയിലെ മുഴുവൻ വ്യാപാരികളുടെയും സഹകരണത്തോടെയുള്ള വ്യാപാരോത്സവ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ജൂലൈ ഒന്നിന് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. 150ാം വാർഷികാഘോഷ സമാപനം സെപ്റ്റംബറിൽ നടക്കുന്നതിനാൽ സമ്മാന കൂപ്പൺ വിതരണം സെപ്റ്റംബർ എട്ട് വരെ നടത്തുന്നതിനും നറുക്കെടുപ്പ് ഒമ്പതിന് നടത്തുന്നതിനുമാണ് ചെയർമാൻ സി.കെ. രമേശ​െൻറ അധ്യക്ഷതയിൽ ചേർന്ന വ്യാപാരോത്സവ് കമ്മിറ്റി യോഗം തീരുമാനിച്ചത്. വൈസ് ചെയർമാൻ നജ്മ ഹാഷിം, കൗൺസിലർമാരായ പി.പി.സാജിത, വാഴയിൽ വാസു, വാഴയിൽ ലക്ഷ്മി, വി.പി.നീമ, മാജിദ അഷ്ഫാഖ്, എം.പി. അരവിന്ദൻ, വ്യാപാരോത്സവ് കമ്മിറ്റി ചെയർമാൻ കാത്താണ്ടി റസാഖ്, കൺവീനർ എ.കെ.സക്കരിയ, ട്രഷറർ വി.കെ. ജവാദ് അഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.