മഞ്ചേശ്വരത്ത് ദേശീയ സാഹിത്യോത്സവം സംഘടിപ്പിക്കും ^-വീരപ്പമൊയ്​ലി എം.പി

മഞ്ചേശ്വരത്ത് ദേശീയ സാഹിത്യോത്സവം സംഘടിപ്പിക്കും -വീരപ്പമൊയ്ലി എം.പി മഞ്ചേശ്വരം: ഗിളിവിണ്ടുവിൽ ദേശീയ സാഹിത്യോത്സവം സംഘടിപ്പിക്കുമെന്ന് മുൻ കേന്ദ്രമന്ത്രിയും രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ട്രസ്റ്റ് ചെയർമാനുമായ എം. വീരപ്പമൊയ്ലി എം.പി. രാജ്യത്തെ വിവിധ ഭാഷകളിലുള്ള സാഹിത്യ പ്രതിഭകളെ സാഹിത്യോത്സവത്തിൽ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരകത്തിൽ കാസർകോട് ജില്ല ഇൻഫർമേഷൻ ഓഫിസും ജില്ലതല വായന പക്ഷാചരണ സമിതിയും വായന പക്ഷാചരണത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച ബഹുഭാഷ കവിയരങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 23 ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന രാഷ്ട്രകവിയുടെ ജന്മഗൃഹത്തിൽ ബഹുഭാഷ കവി സമ്മേളനം സംഘടിപ്പിച്ചത് അർഥപൂർണവും ശ്ലാഘനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രഫ. എ. ശ്രീനാഥ അധ്യക്ഷത വഹിച്ചു. കന്നട കവികളായ ഡോ. യു. മഹേശ്വരി, ബാലകൃഷ്ണ ഹൊസങ്കടി, ഡോ. രാധാകൃഷ്ണ ബെല്ലവർ, വിജയലക്ഷ്മി ഷാൻബോഗ്, വെങ്കട ഭട്ട് എടനീർ എന്നിവരും മലയാളത്തിൽ എം.പി. ജിൽ, രാഘവൻ ബെള്ളിപ്പാടി, േപ്രമചന്ദ്രൻ ചോമ്പാല, തുളുവിൽ മലർ ജയറാം റായ്, രാധാകൃഷ്ണ ഉളിയത്തടുക്ക, കൊങ്കിണിയിൽ സ്റ്റാൻലി ലോഗോ കൊല്ലങ്കാന എന്നിവരും സ്വന്തം കവിതകൾ അവതരിപ്പിച്ചു. സപ്തഭാഷ സംഗമഭൂമിയായ കാസർകോട്ട് പ്രചാരത്തിലുള്ള വിവിധ ഭാഷകളിലെ നവീന കവിതകളാണ് യുവകവികൾ അവതരിപ്പിച്ചത്. മഞ്ചേശ്വരം ഡെപ്യൂട്ടി തഹസിൽദാർ എ. ദേവദാസ്, ഗോവിന്ദപൈ മെമ്മോറിയൽ ട്രസ്റ്റ് അംഗങ്ങളായ കെ.ആർ. ജയാനന്ദ, ഡോ. വിവേക് റായ്, സുഭാഷ് ചന്ദ്ര കണ്വതീർഥ, ബി.വി. കക്കില്ലായ തുടങ്ങിയവർ സംബന്ധിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.വി. സുഗതൻ സ്വാഗതവും അസി. എഡിറ്റർ എം. മധുസൂദനൻ നന്ദിയും പറഞ്ഞു. തുടർന്ന് ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ ഡോ. എം.വീരപ്പമൊയ്ലി രചിച്ച സിരിമുടി പരിക്രമണ എന്ന കാവ്യത്തി​െൻറ അവതരണവും വ്യാഖ്യാനവും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.