നഴ്​സുമാരുടെ സമരം മനുഷ്യത്വമില്ലായ്​മയെന്ന്​ സ്വകാര്യ ആശുപത്രി ഡോക്​ടർമാർ

നഴ്സുമാരുടെ സമരം മനുഷ്യത്വമില്ലായ്മയെന്ന് സ്വകാര്യ ആശുപത്രി ഡോക്ടർമാർ കോഴിക്കോട്: പകർച്ചപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ചിലയിടങ്ങളിൽ സ്വകാര്യ ആശുപത്രി നഴ്സുമാർ സമരം നടത്തുന്നത് മനുഷ്യത്വമില്ലായ്മയാണെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ. മിനിമം വേജസ് പ്രഖ്യാപനം വന്നതിന് ശേഷം നഴ്സുമാർക്ക് ന്യായമായ ശമ്പള വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച് 2013ൽ രൂപവത്കരിച്ച കമ്മിറ്റി ലേബർ കമീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഒരു മാസത്തിനകം പ്രഖ്യാപനം വരാനിരിക്കെ യുൈനറ്റഡ് നഴ്സസ് അസോസിയേഷൻ സമരം നടത്തുന്നത് ക്രൂരമാണ്. ഇടക്കാലാശ്വാസമായി അടിസ്ഥാന ശമ്പളത്തി​െൻറ 30 ശതമാനം വർധിപ്പിക്കാൻ ആശുപത്രി മാനേജ്മ​െൻറുകൾ തയാറാണ്. ആശുപത്രിയിലെത്തുന്ന രോഗികളെ സമരത്തി​െൻറ പേരിൽ തടഞ്ഞാൽ നിയമനടപടി സ്വീകരിക്കുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. ജോലി ചെയ്യാത്ത ദിവസങ്ങളിൽ നഴ്സുമാർക്ക് ശമ്പളം കൊടുക്കില്ല. സമരത്തിൽനിന്ന് പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ഡോ. സി.എം. അബൂബക്കർ, േജാ. സെക്രട്ടറി ഡോ. സി.പി. മുസ്തഫ, ജില്ല പ്രസിഡൻറ് ഡോ. മോഹൻ സുന്ദരം, സെക്രട്ടറി ഡോ. റോയി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.