കമ്യൂണിറ്റി ഓർഗനൈസർ നിയമനം

കണ്ണൂർ: നഗരസഭകളിലെ വിവിധ പദ്ധതിപ്രവർത്തനങ്ങൾ ഫീൽഡ്തലത്തിൽ നടപ്പാക്കുന്നതിന് കണ്ണൂർ കോർപറേഷനിൽ രണ്ട് കമ്യൂണിറ്റി ഓർഗനൈസർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. അപേക്ഷകർ കണ്ണൂർ കോർപറേഷൻ പരിധിയിൽ താമസിക്കുന്ന പ്ലസ് ടു പാസായ കുടുംബശ്രീ കുടുംബാംഗങ്ങളായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനവും സാമൂഹികവികസനവുമായി ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 40 വയസ്സ്. വിശദവിവരങ്ങളും മാതൃകാ അപേക്ഷാഫോറവും കണ്ണൂർ കോർപറേഷൻ കുടുംബശ്രീ സി.ഡി.എസ് ഓഫിസിൽ ലഭിക്കും. അപേക്ഷ ജൂൈല അഞ്ചിന് വൈകീട്ട് അഞ്ചിന് മുമ്പ് ജില്ല മിഷൻ കോഓഡിനേറ്റർ, കുടുംബശ്രീ ജില്ല മിഷൻ ഓഫിസ്, ആർ.പി കോംപ്ലക്സ്, അശോക ഹോസ്പിറ്റലിന് സമീപം, തെക്കിബസാർ, കണ്ണൂർ -2 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0497 2702080.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.