കോച്ച് ഫാക്ടറി മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണം -^പി. കരുണാകരൻ എം.പി

കോച്ച് ഫാക്ടറി മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണം --പി. കരുണാകരൻ എം.പി കാസർകോട്: പാലക്കാട് കോച്ച് ഫാക്ടറി കടത്തിക്കൊണ്ടുപോകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനും നൽകിയ നിവേദനത്തിൽ പി. കരുണാകരൻ എം.പി ആവശ്യപ്പെട്ടു. ഒന്നാം യു.പി.എ സർക്കാറി​െൻറ കാലത്ത് കേരളത്തിന് അനുവദിച്ചതാണ് പാലക്കാട് കോച്ച് ഫാക്ടറി. റെയിൽവേ മന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവുമായി നടത്തിയ ചർച്ചയിൽ പാലക്കാട് കോച്ച് ഫാക്ടറിയും ആലപ്പുഴ വാഗൺ ഫാക്ടറിയും കേരളത്തിന് അനുവദിച്ച മറ്റ് പദ്ധതികളും നടപ്പാക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. ഈ പദ്ധതികൾക്കാവശ്യമായ സ്ഥലം സംസ്ഥാനം നൽകിയിരുന്നു. കോച്ച് ഫാക്ടറി കടത്തിക്കൊണ്ടുപോകാനുള്ള തീരുമാനം അംഗീകരിക്കാനാവില്ല. ഇത് തിരുത്താൻ കേന്ദ്രം തയാറാകണമെന്നും പി. കരുണാകരൻ എം.പി അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.